Connect with us

Fifa Worldcup

കാലുകൊണ്ട് ഇന്ദ്രജാലവുമായി ബ്രസീല്‍ ഗോള്‍കീപ്പര്‍, നെയ്മറേയും വെല്ലും

Published

on

ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പിഴവുകള്‍ വരുത്തിയ ഗോള്‍ കീപ്പര്‍ കാരിയസിനു പകരം ആലിസണെ ലിവര്‍പൂള്‍ പരിഗണിക്കുന്നുവെന്ന വാര്‍ത്ത കേട്ടു തുടങ്ങിയിട്ട് ആഴ്ചകളോളമായി. ഈ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന വമ്പന്‍ ട്രാന്‍സ്ഫറും ചിലപ്പോള്‍ അതായിരിക്കും.

മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ഉജ്ജ്വല പ്രകടനം കാഴ്ച വെച്ച എഡേഴ്‌സണെ മറികടന്ന് ബ്രസീലിന്റെ ഒന്നാം നമ്പര്‍ ഗോളിയായി പരിഗണിക്കുന്നത് ആലിസണെയാണ്. എന്നാല്‍ വേണമെങ്കില്‍ നെയ്മര്‍ക്കു പകരം മുന്നേറ്റത്തിലും ഒരു കൈ നോക്കാമെന്നാണ് ബ്രസീലിയന്‍ ഗോള്‍ കീപ്പറുടെ സകില്ലുകള്‍ കാണിക്കുന്നത്.

ബ്രസീലിന്റെ പരിശീലനത്തിനിടെ ഗോള്‍ വലക്കരികില്‍ നിന്നു കൊണ്ട് അലിസണ്‍ നടത്തുന്ന സ്‌കില്ലുകളുടെ വീഡിയോ താരത്തിന്റെ ക്ലബായ റോമയുടെ പേജിലാണ് വന്നത്. സിറ്റി ഗോള്‍കീപ്പറായ എഡേഴ്‌സന്‍ പലപ്പോഴും തനിക്ക് മറ്റേതെങ്കിലും പൊസിഷനില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്നു വെളിപ്പെടുത്തിയിരുന്നു. ലെഫ്റ്റ് ബാക്കായി താന്‍ കളിച്ചിട്ടുണ്ടെന്നും താരം വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ആലിസണിന്റെ സ്‌കില്ലുകള്‍ കാണുമ്പോള്‍ കാലു കൊണ്ടുള്ള കളിയില്‍ താരവും ഒട്ടും പുറകിലല്ലെന്നു തന്നെയാണ് മനസിലാക്കേണ്ടത്.

അതേ സമയം ഇരുപത്തിയഞ്ചുകാരനായ അലിസണ്‍ ലിവര്‍പൂളിലെത്തുമെന്നാണ് കരുതുന്നതെന്ന് ബ്രസീലിന്റെ ലിവര്‍പൂള്‍ താരം ഫിര്‍മിനോ പറഞ്ഞു. ലിവര്‍പൂളിനെ പറ്റി തന്നോട് അലിസണ്‍ ചോദിച്ചിരുന്നുവെന്നും എന്നാല്‍ മറ്റു ഓഫറുകള്‍ താരത്തിനുണ്ടെന്ന കാര്യം തനിക്കറിയില്ലെന്നും ഫിര്‍മിനോ പറഞ്ഞു. 70 ദശലക്ഷം യുറോയെന്ന റെക്കോര്‍ഡ് തുകയാണ് താരത്തിനായി ലിവര്‍പൂള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. നേരത്തെ മറ്റൊരു ബ്രസീലിയന്‍ താരം ഫാബീന്യോയെ ലിവര്‍പൂള്‍ സ്വന്തം കൂടാരത്തിലെത്തിച്ചിരുന്നു. അമ്പരന്ന് ഫുടോബോള്‍ ലോകം

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Fifa Worldcup

അത്ഭുത ഗോളുമായി സെര്‍ബിയ, കറുത്ത കുതിരകളാകുമോ?

കഴിഞ്ഞ സന്നാഹ മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ കരുത്തരായ ബൊളീവിയക്കെതിരെ സെര്‍ബിയ നേടിയ ഗോളാണ് ഫുട്‌ബോള്‍ ലോകത്ത് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്ന

Published

on

By

കഴിഞ്ഞ സന്നാഹ മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ കരുത്തരായ ബൊളീവിയക്കെതിരെ സെര്‍ബിയ നേടിയ ഗോളാണ് ഫുട്‌ബോള്‍ ലോകത്ത് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. സെര്‍ബിയ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ബൊളീവിയയെ തകര്‍ത്ത മത്സരത്തില്‍ മുന്‍ ചെല്‍സി പ്രതിരോധ താരം ഇവാനോവിച്ച് നേടിയ ഗോളാണ് ഫുട്‌ബോള്‍ ആരാധകരുടെ പ്രശംസയേറ്റു വാങ്ങിക്കൊണ്ടിരിക്കുന്നത്. സെര്‍ബിയയുടെ കൂറ്റന്‍ ജയത്തേക്കാള്‍ ശ്രദ്ധ പിടിച്ചു പറ്റിയ ഈ ഗോള്‍ ടീമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോളായാണ് വിലയിരുത്തപ്പെടുന്നത്.

നാല്‍പത്തിരണ്ടാം മിനുട്ടില്‍ സെര്‍ബിയക്കു ലഭിച്ച ഫ്രീ കിക്ക് എടുത്തപ്പോള്‍ അത് അലക്ഷ്യമായി പുറത്തേക്കു പോകുമെന്നാണ് കരുതിയത്. എന്നാല്‍ സെര്‍ബിയന്‍ താരങ്ങള്‍ ചേര്‍ന്ന് അത് മനോഹരമായ ഗോളാക്കി മാറ്റുകയായിരുന്നു. ഫ്രീ കിക്കിനു ശേഷം അഞ്ചു താരങ്ങള്‍ കൈമാറിയ ബോള്‍ ഇവാനോവിച്ച് തകര്‍പ്പന്‍ വോളിയിലൂടെ വലക്കകത്താക്കുമ്പോള്‍ ഒരിക്കല്‍ പോലും പന്ത് നിലം തൊട്ടിരുന്നില്ല. ഹെഡറിലൂടെയും ഓവര്‍ഹെഡ് വോളിയിലൂടെയും മാത്രമാണ് പന്ത് ഇവാനോവിച്ചിന്റെ കാലുകളിലെത്തിയത്. സെര്‍ബിയയുടെ നാലാമത്തെ ഗോളാണ് ഇത്തരത്തില്‍ പിറന്നത്.

പ്രാക്ടീസിനിടയില്‍ കളിക്കുന്ന ഹെഡേഴ്സ് ആന്‍ഡ് വോളി എന്ന കളി മൈതാനത്ത് അതു പോലെ സെര്‍ബിയ എത്തിക്കുകയായിരുന്നു. എന്തായാലും ഹൈബോളില്‍ സെര്‍ബിയക്കുള്ള ഈ മുന്‍തൂക്കം പൊതുവേ ഉയരം കുറഞ്ഞ കളിക്കാര്‍ ടീമിലുള്ള ബ്രസീലിന് ആശങ്കയുണര്‍ത്തുമെന്നുറപ്പാണ്. ഗ്രൂപ്പ് ഘടത്തിലെ അവസാന മത്സരത്തില്‍ സെര്‍ബിയയാണ് ബ്രസീലിന്റെ എതിരാളികള്‍. സ്വിറ്റ്‌സര്‍ലന്റ്, കോസ്റ്ററിക്ക എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

Continue Reading

Fifa Worldcup

പോഗ്ബയെ ഫ്രാന്‍സ് പുറത്താകണമെന്ന് ലോകകപ്പ് താരം

കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ മൊറീന്യോയില്‍ നിന്നും നിരവധി വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയ താരത്തെ………..

Published

on

By

സൂപ്പര്‍താരം പോള്‍ പോഗ്ബ ഫ്രാന്‍സിന്റെ ആദ്യ ഇലവനില്‍ സ്ഥാനം അര്‍ഹിക്കുന്നില്ലെന്ന് മുന്‍ ഫ്രാന്‍സ് പ്രതിരോധതാരം ഫ്രാങ്ക് ലെബൂഫ്. കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ മൊറീന്യോയില്‍ നിന്നും നിരവധി വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയ താരത്തെ പല മത്സരങ്ങളിലും പുറത്തിരുത്തുകയും ചെയ്തിരുന്നു. ഇപ്പോഴും അതേ അവസ്ഥയില്‍ തന്നെയാണ് താരം തുടരുന്നതെന്നും അതുകൊണ്ട് ലോകകപ്പില്‍ താരത്തെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തരുതെന്നുമാണ് ലെബൂഫിന്റെ അഭിപ്രായം. മധ്യനിരയില്‍ നിരവധി താരങ്ങള്‍ ഫ്രാന്‍സിനു ലഭ്യമാണെന്നിരിക്കെ താരത്തെ ലോകകപ്പില്‍ ഇറക്കുന്നത് ഗുണം ചെയ്യില്ലെന്ന നിലപാടാണ് മുന്‍ ചെല്‍സി താരത്തിനുള്ളത്.

കൊറന്റിന്‍ ടൊലിസോ, മാറ്റൂഡി എന്നീ താരങ്ങള്‍ പോഗ്ബക്കും മുകളിലാണ് ഇപ്പോള്‍ കാഴ്ച്ച വെക്കുന്ന പ്രകടനമെന്നും അതുകൊണ്ട് ഫ്രാന്‍സ് മധ്യനിരയില്‍ അവരെ പരീക്ഷിക്കണമെന്നുമാണ് ലെബൂഫിന്റെ അഭിപ്രായം. നിരവധി വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയ താരം അതിന്റെ സമ്മര്‍ദ്ദത്തിലാണ് കളിക്കളത്തില്‍ തുടരുന്നതെന്നും അതു ഫ്രാന്‍സിന് ഗുണം ചെയ്യില്ലെന്നുമുള്ള നിലപാടാണ് ലെബൂഫിന്റെത്. ബാലണ്‍ ഡി ഓര്‍ അടക്കമുള്ള വ്യക്തിഗത നേട്ടങ്ങളെ ലക്ഷ്യം വച്ച് കളിച്ചതു കൊണ്ടാണ് പോഗ്ബയുടെ നിലവാരം കുറഞ്ഞു പോയതെന്നും ലെബൂഫ് അഭിപ്രായപ്പെട്ടു. അതേ സമയം പോഗ്ബ മികച്ച താരം തന്നെയാണെന്ന അഭിപ്രായമാണ് ലെബൂഫിനുള്ളത്.

ലോകകപ്പിനു മുന്നോടിയായി ഇറ്റലിക്കെതിരായ മത്സരത്തിനിടെ സ്വന്തം കാണികള്‍ തന്നെ പോഗ്ബയെ കുക്കി വിളിച്ചിരുന്നു. മത്സരത്തില്‍ തീര്‍ത്തും അനാവശ്യമായൊരു ഷോട്ടിനു ശ്രമിച്ചതാണ് ആരാധകര്‍ താരത്തെ കൂക്കിവിളിക്കാന്‍ കാരണം. പോഗ്ബയടക്കമുള്ള താരങ്ങളുമായി ഇറങ്ങിയ ഫ്രാന്‍സിന് കഴിഞ്ഞ മത്സരത്തില്‍ യുഎസ്എക്കെതിരെ വിജയിക്കാനുമായിരുന്നില്ല. ഇതോടെ ഫ്രാന്‍സ് ടീമില്‍ അഴിച്ചു പണി വേണമെന്ന ആവശ്യം ശക്തമാവുകയാണ്. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളിലൊന്നാണ് ഫ്രാന്‍സ്. എന്നാല്‍ സ്ഥിരതയില്ലാത്ത പ്രകടനം അവര്‍ കാഴ്ച വെക്കുന്നത് ആരാധകര്‍ക്ക് ആശങ്കയുണര്‍ത്തുന്നുണ്ട്. ആസ്‌ട്രേലിയക്കെതിരെയാണ് ഫ്രാന്‍സിന്റെ ആദ്യ ലോകകപ്പ് മത്സരം.

Continue Reading

Fifa Worldcup

ലിവര്‍പൂളില്‍ റയലുമായി നെയ്മറിന്റെ രഹസ്യചര്‍ച്ച

Published

on

By

നെയ്മര്‍ ട്രാന്‍സ്ഫര്‍ അനുദിനം പുതിയ വഴിത്തിരിവിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം നെയ്മറും റയല്‍ മാഡ്രിഡിന്റെ പ്രതിനിധിയും ലിവര്‍പൂളില്‍ വച്ചു കണ്ടുമുട്ടിയെന്നതാണ്. ബ്രസീലിന്റെ ലോകകപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ടിലുള്ള നെയ്മറെ റയലിന്റെ പ്രതിനിധി കണ്ട് ചര്‍ച്ചകള്‍ നടത്തിയ വിവരം സ്പാനിഷ് മാധ്യമം മാര്‍ക്കയാണ് പുറത്തു വിട്ടത്.

റയലിലേക്കു വരാന്‍ തയ്യാറാണെന്ന് താരം വ്യക്തമാക്കിയതായും ലോകകപ്പ് അവസാനിക്കുമ്പോഴേക്കും പിഎസ്ജിയുമായി ട്രാന്‍സ്ഫര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ നെയ്മര്‍ ആവശ്യപ്പെട്ടതായും മാര്‍ക്ക വെളിപ്പെടുത്തുന്നു.

സാന്റോസിന്റെ തന്നെ ബ്രസീലിയന്‍ കൗമാരതാരം റോഡ്രിഗോയുടെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനു വേണ്ടിയാണ് റയല്‍ പ്രതിനിധികള്‍ ലിവര്‍പൂളിലെത്തിയത്. താരത്തിനായി നേരത്തെ പറഞ്ഞ തുകയില്‍ നിന്നും വര്‍ദ്ധനവ് വേണമെന്ന സാന്റോസ് പ്രസിഡന്റിന്റെ ആവശ്യവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുന്നതിനായാണ് റയല്‍ പ്രതിനിധികള്‍ ഇംഗ്ലണ്ടിലെത്തിയത്. ബാഴ്‌സ നോട്ടമിട്ട റോഡ്രിഗോയുടെ ട്രാന്‍സ്ഫര്‍ റയല്‍ ഏറെക്കുറെ റയല്‍ പൂര്‍ത്തിയാക്കിയതായും മാര്‍ക്ക റിപ്പോര്‍ട്ടു ചെയ്തു. നെയ്മര്‍ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട നൂലാമാലകളാണ് ബാഴ്‌സക്ക് റോഡ്രിഗോ ട്രാന്‍സ്ഫറില്‍ തിരിച്ചടിയായത്.

നെയ്മര്‍ക്കായി 350 ദശലക്ഷം യൂറോ വരെ റയല്‍ പിഎസ്ജിയോട് വാഗ്ദാനം ചെയ്തുവെന്നാണ് യൂറോപ്യന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതു കൂടാതെ റൊണാള്‍ഡോയെ പകരം നല്‍കിയ ഓഫറും റയല്‍ പരിഗണിക്കുന്നുണ്ട്. എന്നാല്‍ നെയ്മര്‍ പിഎസ്ജി വിടില്ലെന്നാണ് ക്ലബിന്റെ തീവ്ര ആരാധകക്കൂട്ടായ്മയായ അള്‍ട്രാസിന്റെ തലവന്‍ പറയുന്നത്. നെയ്മറുടെ കുടുംബവുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയെന്നും അവര്‍ വ്യക്തമാക്കി.

Continue Reading

like our page

La Liga6 months ago

റോണോയ്ക്ക് വന്‍ ഓഫറുമായി റയല്‍

La Liga6 months ago

ചാമ്പ്യന്‍സ് ലീഗ് നേടാന്‍ ഈ താരം വേണം, നിലപാട് കടുപ്പിച്ച് മെസി

Indian Football6 months ago

ഈ കിരീട നേട്ടം തുടക്കം മാത്രമെന്ന് ഇന്ത്യന്‍ പരിശീലകന്‍

Fifa Worldcup6 months ago

അത്ഭുത ഗോളുമായി സെര്‍ബിയ, കറുത്ത കുതിരകളാകുമോ?

Fifa Worldcup6 months ago

പോഗ്ബയെ ഫ്രാന്‍സ് പുറത്താകണമെന്ന് ലോകകപ്പ് താരം

Fifa Worldcup6 months ago

ലിവര്‍പൂളില്‍ റയലുമായി നെയ്മറിന്റെ രഹസ്യചര്‍ച്ച

Indian Football6 months ago

അടിമുടി മാറ്റത്തിനൊരുങ്ങി ഐഎസ്എല്‍

Fifa Worldcup6 months ago

ബാല്യകാലം കണ്‍മുന്നില്‍, പൊട്ടിക്കരഞ്ഞ് നെയ്മര്‍

Fifa Worldcup6 months ago

വിരമിക്കുമോ? ഒടുവില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മെസി

Fifa Worldcup6 months ago

കാലുകൊണ്ട് ഇന്ദ്രജാലവുമായി ബ്രസീല്‍ ഗോള്‍കീപ്പര്‍, നെയ്മറേയും വെല്ലും

Cricket6 months ago

ഐപിഎല്ലില്‍ മലയാളികള്‍ക്ക് എന്താണ് സംഭവിച്ചത്?

Cricket6 months ago

50 ഒാവറില്‍ 490, ഏകദിനത്തിലെ കൂറ്റന്‍ സ്‌കോറുമായി കിവീസ്

Cricket6 months ago

അര്‍ജുനൊപ്പം ലങ്കയിലേക്കില്ല, ദ്രാവിഡ് പിന്മാറി

Cricket6 months ago

സ്മിത്ത് പച്ചക്കള്ളം പറഞ്ഞു, പൊട്ടിത്തെറിച്ച് സ്റ്റാര്‍ക്ക്

Cricket6 months ago

അര്‍ജുന്റെ ഇന്ത്യന്‍ ടീം പ്രവേശനം, പ്രതികരിച്ച് ഗാംഗുലിയും

Cricket6 months ago

സച്ചിന്റെ മകനല്ല ഇന്ത്യന്‍ ടീമില്‍ ഇടംനേടിയത്; ആഞ്ഞടിച്ച് ഭോഗ്ലേ

Cricket6 months ago

അന്ന് ജഡേജയെ അടിക്കാനെനിക്ക് തോന്നി, വെളിപ്പെടുത്തലുമായി രോഹിത്ത്

IPL6 months ago

ഐപിഎല്ലില്‍ ആര്‍ജുന്‍ കളിക്കുക ഈ ടീമില്‍?

Cricket6 months ago

നിരാശ തോന്നുന്നു, ഈ ഇന്ത്യന്‍ താരങ്ങളെ കുറിച്ച് റാഷിദ് പറയുന്നു

Cricket6 months ago

വെറ്റ്‌വാഷ്, റാഷിദിന് മുന്നില്‍ ചാമ്പലായി കടുവകള്‍

Cricket6 months ago

അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ത്യന്‍ ടീമില്‍

Cricket6 months ago

‘മാന്യനും സത്യസന്ധനും’ ഈ ഇന്ത്യന്‍ താരത്തെ കുറിച്ച് സച്ചിന്‍

Cricket6 months ago

ഒടുവില്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം മടങ്ങിവരുന്നു

Cricket6 months ago

ഇതിഹാസ താരം തിരികെയെത്തി, ഓസീസ് ടീം സുവര്‍ണകാലഘട്ടത്തിലേക്ക്

Cricket6 months ago

കൂറ്റന്‍ അട്ടിമറി, ബംഗ്ലാ കടുവകള്‍ക്ക് മുന്നില്‍ നാണംകെട്ട് ഇന്ത്യ

Trendings