Connect with us

Team India

പുതിയ ടീമുമായി വീണ്ടും കൊച്ചി ടസ്‌ക്കേഴ്‌സ്

കൊച്ചി ടസ്‌ക്കേഴ്‌സില്‍ നിന്നും പുതിയ നീക്കം

Published

on

ഐപിഎല്ലില്‍ ഒരു കാലത്ത് മലയാളികളുടെ പ്രതീക്ഷയായിരുന്നു കൊച്ചി ടസ്‌ക്കേഴ്‌സില്‍ നിന്നും പുതിയ നീക്കം. കൊച്ചി ടസ്‌ക്കേഴ്‌സ് ഉടമകളില്‍ ഒരാളായിരുന്ന മുംബൈ വ്യവസായി മുകേഷ് പട്ടേല്‍ ഒരു ക്രിക്കറ്റ് ടീം സ്വന്തമാക്കിയിരിക്കുകയാണ്.

മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ടി20 ലീഗില്‍ ആണ് കാച്ചി ടസ്‌ക്കേഴ്‌സ് ഉടമ പുതിയ ടീമിനെ സ്വന്തമാക്കിയത്.

2011ലാണ് കൊച്ചി ടസ്‌ക്കേഴ്‌സ് ഐപിഎല്‍ കളിച്ചത്. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിമായിരുന്നു ടസ്‌ക്കേഴ്‌സിന്റെ ഹോം ഗ്രൗണ്ട്. വമ്പന്‍ താരനിരയെ അണിനിരത്തിയായിരുന്നു ടസ്‌ക്കേഴ്‌സ് ഇറങ്ങിയത്. എന്നാല്‍ പിന്നീട് ബിസിസിഐ കരാര്‍ ലംഘനത്തെ തുടര്‍ന്ന് കൊച്ചി ടസ്‌ക്കേഴ്‌സിനെ പുറത്താക്കുകയായിരുന്നു.

മാര്‍ച്ച് 11 മുതല്‍ 21 വരെയാണ് മുംബൈ ക്രിക്ഖറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ടി20 ലീഗ് നടക്കുന്നത്. ആറ് ടീമുകളാണ് വാങ്കഡേ സ്റ്റേഡിയത്തില്‍ നടക്കുന്ന ഈ ലീഗില്‍ മത്സരിക്കുന്നത്. മുംബൈ നോര്‍ത്ത്, മുംബൈ നോര്‍ത്ത് വെസ്റ്റ്, മുംബൈ നോര്‍ത്ത് ഈസ്റ്റ്, മുംബൈ നോര്‍ത്ത് സെന്‍ട്രല്‍, മുംബൈ സൗത്ത് സെന്‍ട്രല്‍., മുംബൈ സൗത്ത് എന്നീ ടീമുകളാണ് ലീഗില്‍ മത്സരിക്കുന്നത്.

മൂന്ന് കോടി രൂപാണ് ഒരു ടീമിനെ സ്വന്തമാക്കാന്‍ വേണ്ടിവരുന്ന തുക. 35 ലക്ഷം രൂപ കളിക്കാര്‍ക്ക് ശമ്പളമായി നല്‍കും. ഐഐഎഫ്എല്‍ ഗ്രൂപ്പും വിസ്‌ക്രാഫ്റ്റു ആണ് ഈ ലീഗ് നടത്താന്‍ അഞ്ച് വര്‍ഷത്തേയ്ക്ക് ലൈസന്‍സ് സ്വന്തമാക്കിയിട്ടുളളത്.

പ്രദേശിക താരങ്ങളുടെ വളര്‍ച്ച ലക്ഷ്യമിട്ട് കൊണ്ടാണ് ഈ ലീഗ് സംഘടിപ്പിച്ചിരിക്കുന്നത്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Team India

കാര്‍ത്തിക്ക് ക്രുധനായി, ചെന്ന് സംസാരിച്ചിട്ടും അടങ്ങിയില്ല: രോഹിത്ത്

രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ വമ്പന്‍ താരങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് പറന്നത്

Published

on

By

ഈ വര്‍ഷം നടന്ന നിദാഹസ് ട്രോഫി ഇന്ത്യയ്ക്ക് നല്ല ഓര്‍മകളാണ് സമ്മാനിച്ചത്. രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ വമ്പന്‍ താരങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് പറന്നത്. യുവതാരങ്ങളുമായി ഇറങ്ങിയ ടീം കിരീടവുമായാണ് ഇന്ത്യയിലെത്തിയത്.

ഫൈനലില്‍ ബംഗ്ലാദേശിനെതിരെ നാല് വിക്കറ്റ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ബംഗ്ലാദേശുയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ഇന്ത്യ. കളിയുടെ വിജയ ശില്പിയായത് വിക്കററ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക്കാണ്. 9 ബോളില്‍ നിന്ന് 22 റണ്‍സെടുത്ത താരത്തിന്റെ ഇന്നിംഗ്‌സാണ് ഇന്ത്യയുടെ വിജയത്തില്‍ വഴിത്തിരിവായത്. എന്നാല്‍ അന്ന് അത്ര സന്തോഷവാനായല്ല ദിനേശ് കാര്‍ത്തിക് കളത്തിലിറങ്ങിയത് എന്നാണ് രോഹിത് പറയുന്നത്. കാര്‍ത്തിക്കിനു മുമ്പ് വിജയ് ശങ്കറിനെ അയച്ചതാണ് കാര്‍ത്തിക്കിന് അതൃപ്തി ഉളവാക്കിയത്.

‘ ഫൈനലില്‍ ആ ബാറ്റിംഗ് പൊസിഷനില്‍ ഇറങ്ങിയത് കാര്‍ത്തിക്കിന് ഇഷ്ടമായിരുന്നില്ല. ആ ടൂര്‍ണമെന്റിലും അതിന് മുമ്പ് നടന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും കാര്‍ത്തിക് മികച്ച ഫോമിലാണ് കളിച്ചത്. അദ്ദേഹത്തിന്റെ ഒന്ന് രണ്ട് ഇന്നിംഗ്‌സുകള്‍ ടീമിന്റെ ജയത്തില്‍ നിര്‍ണായകമാവുകയും ചെയ്തിരുന്നു. അതു കൊണ്ടു തന്നെ ബാറ്റിംഗ് ഓര്‍ഡറില്‍ ഇറങ്ങിക്കളിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. അഞ്ചാമനായി ഞാന്‍ വിജയ് ശങ്കറിനെ അയച്ചപ്പോള്‍ കാര്‍ത്തിക് അസംതൃപ്തനായി. എന്നാല്‍ ആറാമനായി എനിക്ക് പരിചയസമ്പത്തുള്ള കളിക്കാരനെ വേണമായിരുന്നു. ബംഗ്ലാദേശിന്റെ റൂബല്‍ ഹൊസ്സൈനേയും മുസ്തിഫിസുര്‍ റഹ്മാനേയും നേരിടാന്‍ കാര്‍ത്തിക്കിനെ പോലൊരു ബാറ്റ്‌സ്മാന്‍ വേണമായിരുന്നു’ രോഹിത് പറഞ്ഞു.

ഡ്രസ്സിംഗ് റൂമില്‍ ബാറ്റിംഗ് ഓര്‍ഡറിലുണ്ടായ മാറ്റം അറിയിക്കാനായി ഞാന്‍ ചെന്നിരുന്നു. വിജയ് ശങ്കറിനോട് അഞ്ചാമനായി ഇറങ്ങാന്‍ പറഞ്ഞപ്പോള്‍ കാര്‍ത്തിക് എന്നെ തുറിച്ചുനോക്കി. ഞാന്‍ കാര്‍ത്തിക്കിനരികിലെത്തി സമാധാനിപ്പിച്ചു. കളിയുടെ അവാസാന ഭാഗത്ത് ഇറങ്ങി ജയം സ്വന്തമാക്കി വരു എന്ന് പറഞ്ഞാണ് ഞാന്‍ ഡ്രസ്സിംഗ് റൂമില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ അപ്പോഴും എന്നോടുള്ള കാര്‍ത്തിക്കിന്റെ ദേഷ്യം മാറിയിരുന്നില്ല’ രോഹിത് കൂട്ടിച്ചേര്‍ത്തു.

Continue Reading

Team India

ആശങ്കയ്ക്ക് വിരാമം, സൂപ്പര്‍ താരം തിരിച്ചെത്തുന്നു

ഇന്ത്യയുടെ അഫ്ഗാനെതിരായ ടെസ്റ്റ് പര്യടനവും അയര്‍ലന്‍ഡിനെതിരെ നടക്കുന്ന ടി20 മത്സരങ്ങളും ഉപേക്ഷിച്ചിട്ടായിരുന്നു കോഹ്ലി കൗണ്ടി കളിക്കാന്‍ ഒരുങ്ങിയിരുന്നത്

Published

on

By

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയ്‌ക്കേറ്റ പരിക്കായിരുന്നല്ലോ കഴിഞ്ഞവാരം ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് നിന്ന് വന്ന ഏറ്റവും പ്രധാന വാര്‍ത്ത. ഇതേതുടര്‍ന്ന് സറേയ്ക്കായി കളിക്കാമെന്നേറ്റ കൗണ്ടി മത്സരങ്ങളില്‍ നിന്നും കോഹ്ലി പിന്മാറിയിരുന്നു. ഇന്ത്യയുടെ അഫ്ഗാനെതിരായ ടെസ്റ്റ് പര്യടനവും അയര്‍ലന്‍ഡിനെതിരെ നടക്കുന്ന ടി20 മത്സരങ്ങളും ഉപേക്ഷിച്ചിട്ടായിരുന്നു കോഹ്ലി കൗണ്ടി കളിക്കാന്‍ ഒരുങ്ങിയിരുന്നത്.

എന്നാല്‍ പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം അയര്‍ലന്‍ഡിനെതിരെ ഈ മാസാവസാനം നടക്കുന്ന ടി20 പരമ്പരയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി കളിച്ചേക്കുമെന്നാണ് സൂചന. ഇതോടെ കളിക്കളത്തിലേക്കുളള കോഹ്ലിയുടെ തിരിച്ച് വരവ് മത്സരമായി ഈ പരമ്പര മാറും.

കഴുത്തിനേറ്റ പരിക്കിനെത്തുടര്‍ന്ന് നിലവില്‍ വിശ്രമത്തിലുള്ള കോഹ്ലി ജൂണ്‍ പതിനഞ്ചാം തീയതി ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയനാകുന്നുണ്ട്. ഇതിന് ശേഷമാകും താരം ഇന്ത്യയുടെ അടുത്ത മത്സരങ്ങളില്‍ കളിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഉറപ്പ് പറയാന്‍ കഴിയൂ. എങ്കിലും കഴുത്തിനേറ്റ പരിക്കില്‍നിന്ന് ഈ മാസം പകുതിയോടെ തന്നെ കോഹ്ലി പൂര്‍ണമായും മോചിതനാകും എന്നാണ് റിപ്പോര്‍ട്ട്.

കോഹ്ലി അയര്‍ലന്‍ഡിനെതിരായ മുഴുവന്‍ മത്സരങ്ങളിലും കളിക്കുമെന്ന് പേര് വെളിപ്പെടുത്താത്ത ബിസിസിഐ ഉദ്യോഗസ്ഥനും പറയുന്നു.ദേശീയ ടീമിന് വേണ്ടി കളിക്കുന്നത് ഓരോ താരത്തിന്റേയും ഉത്തരവാദിത്വമാണെന്നും കോഹ്ലി ആ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും അദ്ദേഹം പറയുന്നു.

അയര്‍ലന്‍ഡിനെതിരെ ടി20 പരമ്പരയ്ക്ക് ശേഷമാണ് ഇന്ത്യ പ്രധാന്യപൂര്‍വ്വം നോക്കികാണുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നടക്കുന്നത്. ടെസ്റ്റ് പരമ്പരയില്‍ ബാറ്റിംഗ് മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചായിരുന്നു കോഹ്ലി കൗണ്ടി കളിക്കാന്‍ ലണ്ടനിലേക്ക് വിമാനം കയറാന്‍ ഒരുങ്ങിയത്.

Continue Reading

Team India

അഗ്നിപരീക്ഷ അതിജയിക്കുമോ? ധോണിയിലേക്ക് എല്ലാ കണ്ണുകളും

ഐ പി എല്‍ പതിനൊന്നാമത് സീസണ് അന്ത്യമായി

Published

on

By

ഐ പി എല്‍ പതിനൊന്നാമത് സീസണ് അന്ത്യമായി. ഇനി എല്ലാ കണ്ണുകളും രാജ്യന്തര ക്രിക്കറ്റിലേക്കാണ് ഉറ്റ് നോക്കുന്നത്. യൂറോപ്പില്‍ ഇംഗ്ലണ്ടിനും അയര്‍ലന്റിനുമെതിരായ പര്യടനത്തിനു മുമ്പ് അഫ്ഗാനിസ്ഥാനുമായി ഇന്ത്യയ്ക്ക് ഒരു മത്സരം അവശേഷിക്കുന്നുണ്ട്. കന്നിടെസ്റ്റില്‍ ഇറങ്ങുന്ന അഫ്ഗാനിസ്ഥാനെതിരായ കളിക്കു മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ക്കു മുന്നില്‍ വലിയൊരു കടമ്പയുണ്ട്.

ഐ പി എല്‍ കഴിഞ്ഞെത്തുന്ന ഇന്ത്യന്‍ താരങ്ങള്‍ ബിസിസിഐ കഠിന പരീക്ഷണമാണ് ഒരുക്കിയിരിക്കുന്നത്. ശാരീരിക ക്ഷമത തെളിയിക്കുന്നതിനായി യോയോ ടെസ്റ്റുകള്‍പോലെയുള്ള പരീക്ഷണങ്ങളാണ് താരങ്ങള്‍ മറികടക്കേണ്ടത്.

36കാരനായ ധോണിയിലാണ് എല്ലാവരുടെയും കണ്ണുകളിപ്പോള്‍. ഇന്ത്യയുടെ മുന്‍ ഫിസിക്കല്‍ ട്രയിനര്‍ ആയ റാംജി ശ്രീനിവാസന്‍ ധോണി നായകനായ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഭാഗമായാണ് ഇത്തവണ പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ ധോണിയുടെ ഫിറ്റ്നസ്സിനേക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.’ ധോണി ഇപ്പോഴും ഇന്ത്യന്‍ ടീമിലെ ഏറ്റവും കായകക്ഷമതയുള്ള കളിക്കാരനാണ്. പ്രായം അദ്ദേഹത്തിന്റെ ഫിറ്റ്നസിനെ ഒരുതരത്തിലും ബാധിച്ചിട്ടില്ല.ബാക്കിയുള്ള താരങ്ങള്‍ മാതൃകയാക്കേണ്ട കളിക്കാരനാണ് അദ്ദേഹം’ശ്രീനിവാസന്‍ വ്യക്തമാക്കി.

നേരത്തെ ബ്രാവോയെ ഓടിത്തോല്‍പ്പിച്ച ധോണിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പ്രായം 36 ആയ ചെന്നൈ നായകന്‍ കരീബിയന്‍ കരുത്തുമായി എത്തിയ ഡ്വയ്ന്‍ ബ്രാവോയുമായ ഒരു റണ്‍സ് ചലഞ്ചില്‍ ഏര്‍പ്പെടുന്നതാണ് ഈ വീഡിയോ.

എന്തായാലും മല്‍സരിച്ചോടിയ ധോണിയും ബ്രാവോയും ഏതാണ്ട് ഒപ്പമാണ് മല്‍സരം പൂര്‍ത്തിയാക്കിയത്. എങ്കിലും സെന്റിമീറ്ററുകളുടെ വ്യത്യാസത്തില്‍ ധോണി തന്നെ ജയിച്ചുകയറുകയും ചെയ്തു. ആ കാഴ്ച കാണാം

Continue Reading

like our page

La Liga2 months ago

റോണോയ്ക്ക് വന്‍ ഓഫറുമായി റയല്‍

La Liga2 months ago

ചാമ്പ്യന്‍സ് ലീഗ് നേടാന്‍ ഈ താരം വേണം, നിലപാട് കടുപ്പിച്ച് മെസി

Indian Football2 months ago

ഈ കിരീട നേട്ടം തുടക്കം മാത്രമെന്ന് ഇന്ത്യന്‍ പരിശീലകന്‍

Fifa Worldcup2 months ago

അത്ഭുത ഗോളുമായി സെര്‍ബിയ, കറുത്ത കുതിരകളാകുമോ?

Fifa Worldcup2 months ago

പോഗ്ബയെ ഫ്രാന്‍സ് പുറത്താകണമെന്ന് ലോകകപ്പ് താരം

Fifa Worldcup2 months ago

ലിവര്‍പൂളില്‍ റയലുമായി നെയ്മറിന്റെ രഹസ്യചര്‍ച്ച

Indian Football2 months ago

അടിമുടി മാറ്റത്തിനൊരുങ്ങി ഐഎസ്എല്‍

Fifa Worldcup2 months ago

ബാല്യകാലം കണ്‍മുന്നില്‍, പൊട്ടിക്കരഞ്ഞ് നെയ്മര്‍

Fifa Worldcup2 months ago

വിരമിക്കുമോ? ഒടുവില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മെസി

Fifa Worldcup2 months ago

കാലുകൊണ്ട് ഇന്ദ്രജാലവുമായി ബ്രസീല്‍ ഗോള്‍കീപ്പര്‍, നെയ്മറേയും വെല്ലും

Cricket2 months ago

ഐപിഎല്ലില്‍ മലയാളികള്‍ക്ക് എന്താണ് സംഭവിച്ചത്?

Cricket2 months ago

50 ഒാവറില്‍ 490, ഏകദിനത്തിലെ കൂറ്റന്‍ സ്‌കോറുമായി കിവീസ്

Cricket2 months ago

അര്‍ജുനൊപ്പം ലങ്കയിലേക്കില്ല, ദ്രാവിഡ് പിന്മാറി

Cricket2 months ago

സ്മിത്ത് പച്ചക്കള്ളം പറഞ്ഞു, പൊട്ടിത്തെറിച്ച് സ്റ്റാര്‍ക്ക്

Cricket2 months ago

അര്‍ജുന്റെ ഇന്ത്യന്‍ ടീം പ്രവേശനം, പ്രതികരിച്ച് ഗാംഗുലിയും

Cricket2 months ago

സച്ചിന്റെ മകനല്ല ഇന്ത്യന്‍ ടീമില്‍ ഇടംനേടിയത്; ആഞ്ഞടിച്ച് ഭോഗ്ലേ

Cricket2 months ago

അന്ന് ജഡേജയെ അടിക്കാനെനിക്ക് തോന്നി, വെളിപ്പെടുത്തലുമായി രോഹിത്ത്

IPL2 months ago

ഐപിഎല്ലില്‍ ആര്‍ജുന്‍ കളിക്കുക ഈ ടീമില്‍?

Cricket2 months ago

നിരാശ തോന്നുന്നു, ഈ ഇന്ത്യന്‍ താരങ്ങളെ കുറിച്ച് റാഷിദ് പറയുന്നു

Cricket2 months ago

വെറ്റ്‌വാഷ്, റാഷിദിന് മുന്നില്‍ ചാമ്പലായി കടുവകള്‍

Cricket2 months ago

അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ത്യന്‍ ടീമില്‍

Cricket2 months ago

‘മാന്യനും സത്യസന്ധനും’ ഈ ഇന്ത്യന്‍ താരത്തെ കുറിച്ച് സച്ചിന്‍

Cricket2 months ago

ഒടുവില്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം മടങ്ങിവരുന്നു

Cricket2 months ago

ഇതിഹാസ താരം തിരികെയെത്തി, ഓസീസ് ടീം സുവര്‍ണകാലഘട്ടത്തിലേക്ക്

Cricket2 months ago

കൂറ്റന്‍ അട്ടിമറി, ബംഗ്ലാ കടുവകള്‍ക്ക് മുന്നില്‍ നാണംകെട്ട് ഇന്ത്യ

Trendings