Connect with us

IPL

നാണംകെട്ട ടീമില്‍ ഗംഭീര്‍ നായകന്‍, യുവിയും സ്റ്റോക്‌സും ടീമില്‍

ഐപിഎല്‍ 11ാം എഡിഷനില്‍ ഏറ്റവും മോശം പ്രകടനം നടത്തിയ താരങ്ങളെ ഉള്‍പ്പെടത്തി ഒരു ടീമുണ്ടാക്കിയാല്‍ എങ്ങിനെയിക്കും

Published

on

ഐപിഎല്‍ 11ാം എഡിഷനില്‍ ഏറ്റവും മോശം പ്രകടനം നടത്തിയ താരങ്ങളെ ഉള്‍പ്പെടത്തി ഒരു ടീമുണ്ടാക്കിയാല്‍ എങ്ങിനെയിക്കും. ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ സുപരിചിതനായ ഹര്‍ഷ ഗോയെങ്കയാണ് ഇത്തവണ ആ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ഐപിഎല്‍ ഈ സീസണിലെ ഏറ്റവും ‘മികച്ച’ മോശം കളിക്കാരെയുള്‍പ്പെടുത്തിയുള്ള ടീമാണ് ഗോയെങ്ക പ്രഖ്യാപിച്ചിരിക്കുന്നത്.

ഡല്‍ഹി ഡെയര്‍ഡെവിള്‍സിലേക്ക് വളരെ പ്രതീക്ഷയോടെ ഈ സീസണിലെത്തി വമ്പന്‍ പരാജയമായ ഗൗതം ഗംഭീറാണ് ഈ ടീമിനെ നയിക്കുക. ഡി ആര്‍സി ഷോര്‍ട്ടിനെയും ഗംഭീറിനെയുമാണ് ഗോയെങ്ക ഫ്ളോപ്പ് ടീമിന്റെ ഓപ്പണര്‍മാരായി കാണുന്നത്. ആഭ്യന്തര മത്സരങ്ങളില്‍ വെടിക്കെട്ട് പ്രകടനം നടത്തിയെങ്കിലും ഐപിഎല്‍ വേദിയില്‍ പരാജയപ്പെട്ട മായങ്ക് അഗര്‍വാളിനെയാണ് മൂന്നാമനായി കണ്ടിരിക്കുന്നത്.

ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ മില്ല്യന്‍ ഡോളര്‍ ബാറ്റ്സ്മാന്‍ ഗ്ലെയ്ന്‍ മാക്സ് വെല്‍ ആണ് നാലാം സ്ഥാനത്ത്. മധ്യനിരയിലേക്ക് കണ്ടത് ബെന്‍ സ്റ്റോക്സിനെയും യുവരാജ് സിങ്ങിനെയുമാണ്. സര്‍ഫാസ് ഖാനും സ്റ്റുവര്‍ട്ട് ബിന്നിയും ടീമില്‍ ‘ഇടം’ നേടി. വാഷിങ്ടണ്‍ സുന്ദര്‍, ജയദേവ് ഉനദ്കട്ട്് എന്നീ ഇന്ത്യന്‍ ബോളര്‍മാരും ടീമിലുണ്ട്. കൊറേ ആന്‍ഡേഴ്സണാണ് ടീമിലുള്ള മറ്റൊരു പ്രമുഖന്‍.

സോഷ്യല്‍ മീഡിയയിലൂടെ ഇന്ത്യന്‍ ടീമിനെയും കളിക്കാരെയും ട്രോളുകയും വിമര്‍ശിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നതിലൂടെ പ്രശ്സതനായ ആളാണ് ഗോയെങ്ക.

ടീം: ഡി ആര്‍സി ഷോര്‍ട്ട്. ഗൗതം ഗംഭീര്‍, മായങ്ക് അഗര്‍വാള്‍, ഗ്ലെന്‍ മാക്സ്വെല്‍, ബെന്‍ സ്റ്റോക്സ്, യുവരാജ് സിംഗ്, സര്‍ഫാസ് ഖാന്‍, സ്റ്റുവര്‍ട്ട് ബിന്നി, വാഷിംഗ്ടണ്‍ സുന്ദര്‍, ജയദേവ് ഉനാദ്കത്, കോറെ ആന്‍ഡേഴ്സണ്‍.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

IPL

ഐപിഎല്ലില്‍ ആര്‍ജുന്‍ കളിക്കുക ഈ ടീമില്‍?

അര്‍ജുന് ഐപിഎല്‍ കളിക്കാനും അവസരമൊരുങ്ങുന്നു

Published

on

By

അണ്ടര്‍ 19 ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ സ്ഥാനം പിടിച്ചതോടെ അര്‍ജുന് ഐപിഎല്‍ കളിക്കാനും അവസരമൊരുങ്ങുന്നു. അണ്ടര്‍ 19 ടീമംഗമെന്ന നിലയില്‍ തന്നെ അര്‍ജുന് ഇനി ഐപിഎല്‍ താരലേലത്തില്‍ പങ്കെടുക്കാനാകും. ഇതോടെ ഐപിഎല്‍ പന്ത്രണ്ടാം സീസണ്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറുടെ അരങ്ങേറ്റ സീസണാകുമെന്ന് ഉറപ്പാണ്.

ഇതിഹാസ താരത്തിന്റെ മകനെന്ന നിലയില്‍ ഫ്രാഞ്ചസികള്‍ ഇപ്പോള്‍ തന്നെ അര്‍ജുനെ നോട്ടമിട്ടിട്ടുണ്ടെന്നാണ് സൂചന. സച്ചിന്റെ ടീമായിരുന്ന മുംബൈ ഇന്ത്യന്‍സാണ് അര്‍ജുനെ സ്വന്തമാക്കാന്‍ ഏറെ ആഗ്രഹിക്കുന്നത്.

നിലവില്‍ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലാണ് അര്‍ജുനേയും ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജൂലെയില്‍ ചതുര്‍ദിന- ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുക.

സോണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ നടന്ന അണ്ടര്‍ 19 താരങ്ങളുടെ ക്യാമ്പില്‍ അര്‍ജുന്‍ പങ്കെടുത്തിരുന്നു. ചതുര്‍ദിന മത്സരങ്ങള്‍ നയിക്കുക ഡല്‍ഹി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ അനുജ് റാവതാണ്. ഏകദിന മത്സരങ്ങള്‍ ഉത്തര്‍ പ്രദേശ് താരം ആര്യന്‍ ജൂയലാണ് നയിക്കുക.

ഈ വര്‍ഷം ആദ്യം ഓസ്ട്രേലിയയില്‍ നടന്ന ഗ്ലോബല്‍ ടി-20 മത്സരത്തിലെ തന്റെ ഓള്‍റൗണ്ടര്‍ മികവ് കൊണ്ട് അര്‍ജുന്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ അന്ന് താരത്തെ ഏറെ പ്രശംസകൊണ്ട് മൂടുകയും ചെയ്തിരുന്നു. മത്സരത്തില്‍ 4 വിക്കറ്റ് നേടിയ 18കാരന്‍ 47 റണ്‍സെടുത്ത് ബാറ്റുകൊണ്ടും തിളങ്ങിയിരുന്നു.

Continue Reading

IPL

ഐപിഎല്‍ അടുത്ത സീസണ്‍ നടക്കില്ലേ?

എന്നാല്‍ ഇക്കാര്യത്തില്‍ കുറേയേറെ കടമ്പകള്‍ ബിസിസിഐയ്ക്ക് കടക്കാനുണ്ട്

Published

on

By

ഐ പി എല്ലിന്റെ പതിനൊന്നാം എഡിഷന്‍ അവസാനിച്ചു. ചെന്നൈ സൂപ്പര്‍ കിംഗ്സ് അവരര്‍ഹിച്ച കിരീടം സ്വന്തമാക്കുകയുംചെയ്തു. ഇനി ഒരു വര്‍ഷത്തെ കാത്തിരിപ്പാണ്. പന്ത്രണ്ടാമത് ഐ പി എല്‍ 2019 മാര്‍ച്ച് 29 ന് തുടങ്ങും എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കുറേയേറെ കടമ്പകള്‍ ബിസിസിഐയ്ക്ക് കടക്കാനുണ്ട്

ഇംഗ്ലണ്ടില്‍ അടുത്ത വര്‍ഷം മെയ് 30 ന് ലോകകപ്പ് തുടങ്ങുമെന്നതിനാലാണ് സാധാരണ നടക്കുന്നതിനേക്കാള്‍ ഐപിഎല്‍ നേരത്തെയാക്കുന്നത്. സാധാരണയായി ഏപ്രില്‍ രണ്ടാമത്തെ ആഴ്ചയിലായിരിക്കും ലീഗിന് തുടക്കമാവുക. മെയ് അവസാനം ലീഗിന് കൊടിയിറങ്ങുകയുംചെയ്യും.

എന്നാല്‍ അടുത്ത വര്‍ഷം ലോകകപ്പ് മെയ് 30 ന് ആരംഭിക്കുമെന്നതിനാല്‍ ഐ പി എല്ലിനു ശേഷം താരങ്ങള്‍ക്ക് വേണ്ട രീതിയില്‍ വിശ്രമം ലഭിക്കുമോ എന്ന ആശങ്കയുണ്ട്. ഒരുപക്ഷെ ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങള്‍ ലീഗില്‍ നിന്ന് വിട്ടുനില്‍ക്കാനും സാധ്യത തെളിയുന്നുണ്ട്.

കൂടാതെ ടൂര്‍ണമെന്റ് ഇന്ത്യയ്ക്ക് പുറത്ത് നടക്കാനും സാധ്യതയുണ്ട്. ഐ പി എല്‍ നടക്കുന്ന സമയത്ത് തന്നെയാണ് ലോക്സഭ ഇലക്ഷനും നടക്കുന്നത് എന്നതിനാലാണ് ഇന്ത്യയ്ക്ക് പുറത്തേക്ക് ലീഗ് മാറ്റുന്നതിനേക്കുറിച്ച് ആലോചന നടക്കുന്നത്. തിരഞ്ഞെടുപ്പ് ആ സമയത്ത് നടക്കുന്നതിനാല്‍ ടൂര്‍ണമെന്റ് ഭാഗികമായോ പൂര്‍ണമായോ ഇന്ത്യയ്ക്ക് പുറത്തുവച്ച് നടത്താനാണ് സാധ്യത കൂടുതല്‍. തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള സുരക്ഷാ നടപടിക്രമങ്ങള്‍ ലീഗിനെ ബാധിക്കുമെന്നതിനാലാണ് ലീഗ് ഇന്ത്യയില്‍ നിന്നും മാറ്റുന്നതിനേക്കുറിച്ച് ആലോചനകള്‍ നടക്കുന്നത്.

എന്നാല്‍ നിലവിലെ സര്‍ക്കാര്‍ ഈ വര്‍ഷം അവസാനത്തോടെ ഇലക്ഷന്‍ നടത്താനാണ് തയ്യാറെടുക്കുന്നത് എന്നും സൂചനകളുണ്ട്. അങ്ങനെയെങ്കില്‍ ബിസിസിഐയ്ക്ക് ഏറെ ഗുണകരമായിതീരും ആ തീരുമാനം

Continue Reading

IPL

ഗുഡ്‌ബൈ ചെന്നൈ, വാട്‌സണ് ഇനി പുതിയ ടീം

ഓസ്‌ട്രേലിയന്‍ താരം ഷെയ്ന്‍ വാട്‌സന്‍ പുതിയ ടീമിലേക്ക്

Published

on

By

ഐപിഎല്‍ പതിനൊന്നാം സീസണിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഓസ്‌ട്രേലിയന്‍ താരം ഷെയ്ന്‍ വാട്‌സന്‍ പുതിയ ടീമിലേക്ക്. യു എ ഇയില്‍ നടക്കുന്ന ടി10 ലീഗില്‍ കറാച്ചിയന്‍സ് ടീമിന്റെ ഭാഗമായിരിക്കുകയാണ് ഷെയ്ന്‍ വാട്‌സണ്‍.

ഡിസംബറില്‍ ആരംഭിക്കുന്ന ലീഗില്‍ കറാച്ചിയന്‍സിന്റെ ഐക്കണ്‍ പ്ലേയറായിട്ടാണ് വാട്‌സന്‍ എത്തുന്നത്. ” ടെസ്റ്റ് ക്രിക്കറ്റിനേക്കാള്‍ 10 ഓവര്‍ ലീഗ് എന്റെ ശരീരത്തിന് തീര്‍ച്ചയായും യോജിക്കും 2004-05 കാലഘട്ടത്തില്‍ ടി20 ക്രിക്കറ്റ് കളിക്കുന്നത് പോലെയാണിത് . കറാച്ചിയന്‍സ് പോലെയുള്ള ഒരു ടീമിന് വേണ്ടി കളിക്കുന്നതില്‍ ഞാന്‍ സന്തോഷവാനാണ് ‘ വാട്‌സണ്‍ പറഞ്ഞു .

ഐപിഎല്ലില്‍ ഇപ്രാവശ്യം തകര്‍പ്പന്‍ പ്രകടനമാണ് വാട്‌സണ്‍ കാഴ്ച്ചവെച്ചത്. ഫൈനലില്‍ സെഞ്ച്വറി നേടി വാട്‌സണ്‍ ചെന്നൈയ്ക്ക് ഐപിഎല്‍ കിരീടവും സമ്മാനിച്ചിരുന്നു.

57 പന്തില്‍ 11 ബൗണ്ടറിയും എട്ടു സിക്‌സും അടങ്ങുന്നതായിരുന്നു വാട്‌സന്റെ ഇന്നിങ്‌സ്. വാട്‌സന്റെ സെഞ്ച്വറിയുടെ ബലത്തിലാണ് ഹൈദരാബാദ് ഉയര്‍ത്തിയ 179 റണ്‍സിന്റെ വിജയല്യം ഒന്‍പതു പന്തുകള്‍ ബാക്കിനില്‍ക്കെ ചെന്നൈ കൂളായി മറികടന്നത്. വാട്‌സണ്‍ തന്നെയാണ് ഫൈനലിലെ താരവും. വാട്‌സന്റെ സീസണിലെ രണ്ടാം സെഞ്ച്വറിയാണിത്.

ഇതോടെ ഐപിഎല്ലില്‍ മൂന്നാം കിരീടമെന്ന നേട്ടവും ചെന്നൈ സ്വന്തമാക്കി. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷമെത്തിയ ചെന്നൈയ്ക്ക് മധുര നേട്ടമായി മാറി ഈ ഐപിഎല്‍ കിരീടം.

Continue Reading

like our page

La Liga9 months ago

റോണോയ്ക്ക് വന്‍ ഓഫറുമായി റയല്‍

La Liga9 months ago

ചാമ്പ്യന്‍സ് ലീഗ് നേടാന്‍ ഈ താരം വേണം, നിലപാട് കടുപ്പിച്ച് മെസി

Indian Football9 months ago

ഈ കിരീട നേട്ടം തുടക്കം മാത്രമെന്ന് ഇന്ത്യന്‍ പരിശീലകന്‍

Fifa Worldcup9 months ago

അത്ഭുത ഗോളുമായി സെര്‍ബിയ, കറുത്ത കുതിരകളാകുമോ?

Fifa Worldcup9 months ago

പോഗ്ബയെ ഫ്രാന്‍സ് പുറത്താകണമെന്ന് ലോകകപ്പ് താരം

Fifa Worldcup9 months ago

ലിവര്‍പൂളില്‍ റയലുമായി നെയ്മറിന്റെ രഹസ്യചര്‍ച്ച

Indian Football9 months ago

അടിമുടി മാറ്റത്തിനൊരുങ്ങി ഐഎസ്എല്‍

Fifa Worldcup9 months ago

ബാല്യകാലം കണ്‍മുന്നില്‍, പൊട്ടിക്കരഞ്ഞ് നെയ്മര്‍

Fifa Worldcup9 months ago

വിരമിക്കുമോ? ഒടുവില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മെസി

Fifa Worldcup9 months ago

കാലുകൊണ്ട് ഇന്ദ്രജാലവുമായി ബ്രസീല്‍ ഗോള്‍കീപ്പര്‍, നെയ്മറേയും വെല്ലും

Cricket9 months ago

ഐപിഎല്ലില്‍ മലയാളികള്‍ക്ക് എന്താണ് സംഭവിച്ചത്?

Cricket9 months ago

50 ഒാവറില്‍ 490, ഏകദിനത്തിലെ കൂറ്റന്‍ സ്‌കോറുമായി കിവീസ്

Cricket9 months ago

അര്‍ജുനൊപ്പം ലങ്കയിലേക്കില്ല, ദ്രാവിഡ് പിന്മാറി

Cricket9 months ago

സ്മിത്ത് പച്ചക്കള്ളം പറഞ്ഞു, പൊട്ടിത്തെറിച്ച് സ്റ്റാര്‍ക്ക്

Cricket9 months ago

അര്‍ജുന്റെ ഇന്ത്യന്‍ ടീം പ്രവേശനം, പ്രതികരിച്ച് ഗാംഗുലിയും

Cricket9 months ago

സച്ചിന്റെ മകനല്ല ഇന്ത്യന്‍ ടീമില്‍ ഇടംനേടിയത്; ആഞ്ഞടിച്ച് ഭോഗ്ലേ

Cricket9 months ago

അന്ന് ജഡേജയെ അടിക്കാനെനിക്ക് തോന്നി, വെളിപ്പെടുത്തലുമായി രോഹിത്ത്

IPL9 months ago

ഐപിഎല്ലില്‍ ആര്‍ജുന്‍ കളിക്കുക ഈ ടീമില്‍?

Cricket9 months ago

നിരാശ തോന്നുന്നു, ഈ ഇന്ത്യന്‍ താരങ്ങളെ കുറിച്ച് റാഷിദ് പറയുന്നു

Cricket9 months ago

വെറ്റ്‌വാഷ്, റാഷിദിന് മുന്നില്‍ ചാമ്പലായി കടുവകള്‍

Cricket9 months ago

അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ത്യന്‍ ടീമില്‍

Cricket9 months ago

‘മാന്യനും സത്യസന്ധനും’ ഈ ഇന്ത്യന്‍ താരത്തെ കുറിച്ച് സച്ചിന്‍

Cricket9 months ago

ഒടുവില്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം മടങ്ങിവരുന്നു

Cricket9 months ago

ഇതിഹാസ താരം തിരികെയെത്തി, ഓസീസ് ടീം സുവര്‍ണകാലഘട്ടത്തിലേക്ക്

Cricket9 months ago

കൂറ്റന്‍ അട്ടിമറി, ബംഗ്ലാ കടുവകള്‍ക്ക് മുന്നില്‍ നാണംകെട്ട് ഇന്ത്യ

Trendings