Connect with us

La Liga

റോണോയ്ക്ക് വന്‍ ഓഫറുമായി റയല്‍

റൊണാള്‍ഡോയെ നിലനിര്‍ത്താന്‍ വമ്പന്‍ ഓഫറുമായി റയല്‍ മാഡ്രിഡ്

Published

on

ഈ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ റയല്‍ വിടുമെന്ന് ഭീഷണിയുയുയര്‍ത്തുന്ന റൊണാള്‍ഡോയെ നിലനിര്‍ത്താന്‍ വമ്പന്‍ ഓഫറുമായി റയല്‍ മാഡ്രിഡ് രംഗത്ത്. റൊണാള്‍ഡോക്ക് ഒരു സീസണിലെ വേതനമായി 33 ദശലക്ഷം യൂറോയോളം നല്‍കാമെന്നാണ് റയലിന്റെ പുതിയ ഓഫര്‍.

താരത്തിന്റെ പ്രകടനങ്ങളെ അടിസ്ഥാനമാക്കിയുള്ള ബോണസ് ഉള്‍പ്പെടെയാണ് ഈ തുക റയല്‍ മാഡ്രിഡ് റൊണാള്‍ഡോക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. 25 ദശലക്ഷം വേതനമായും ബാക്കി തുക ബോണസ് അടിസ്ഥാനത്തിലും നല്‍കാമെന്നാണ് റയലിന്റെ ഓഫര്‍. സ്പാനിഷ് മാധ്യമം എഎസാണ് റൊണാള്‍ഡോക്ക് റയല്‍ വാഗ്ദാനം ചെയ്ത പുതിയ കരാറിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.

അതേ സമയം റയലിന്റെ പുതിയ വാഗ്ദാനം റൊണാള്‍ഡോ സ്വീകരിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചനകള്‍. വേതന വര്‍ദ്ധനവ് ലഭിച്ചെങ്കിലും മെസിക്കും നെയ്മര്‍ക്കും ലഭിക്കുന്ന വേതനത്തിന്റെ എട്ടു ദശലക്ഷത്തോളം കുറവാണ് റൊണാള്‍ഡോക്ക് പുതിയ കരാറില്‍ ലഭിക്കുന്നത്. തനിക്ക് മെസിക്കും നെയ്മര്‍ക്കും ലഭിക്കുന്നതിന് തതുല്യമായ വേതനം നല്‍കണമെന്നാണ് റൊണാള്‍ഡോ കഴിഞ്ഞ സീസണിന്റെ പകുതി മുതല്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ രണ്ടു വര്‍ഷത്തേക്കു കൂടി റയലുമായി കരാറുള്ള താരത്തിന്റെ ആവശ്യം സ്പാനിഷ് ക്ലബ് പരിഗണിച്ചിട്ടില്ലായിരുന്നു.

40 ദശലക്ഷം യൂറോയോളമാണ് മെസിക്ക് ബാഴ്‌സലോണ ബോണസ് ഉള്‍പ്പെടെ നല്‍കുന്ന വേതനം. ഇതിനോടു തുല്യമായ വേതനം ലഭിക്കാത്തതിനാലാണ് താരം റയല്‍ വിടുകയാണെന്ന് ഇടക്കിടക്ക് ഭീഷണി മുഴക്കുന്നതെന്നാണ് യൂറോപ്യന്‍ മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നത്. ഈ കരാറിനു റൊണാള്‍ഡോ സമ്മതം മൂളിയില്ലെങ്കില്‍ കിരീടനേട്ടങ്ങള്‍ക്കനുസരിച്ച് ബോണസ് അധികം നല്‍കാമെന്നൊരു ഓഫര്‍ കൂടി റയല്‍ പരിഗണിക്കുന്നുണ്ടെന്ന് സ്പാനിഷ് മാധ്യമ പ്രവര്‍ത്തകന്‍ മണോലി ലിമ റിപ്പോര്‍ട്ടു ചെയ്യുന്നു. അതിനിടയില്‍ താരത്തെ നല്‍കിയാണ് നെയ്മറെ റയല്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

La Liga

ചാമ്പ്യന്‍സ് ലീഗ് നേടാന്‍ ഈ താരം വേണം, നിലപാട് കടുപ്പിച്ച് മെസി

കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ഒരു തവണ മാത്രമാണ് ബാഴ്‌സലോണക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കാന്‍ കഴിഞ്ഞത്

Published

on

By

ചാമ്പ്യന്‍സ് ലീഗ് കിരീടം ബാഴ്‌സക്കു വീണ്ടും നേടിയെടുക്കാന്‍ ഗ്രീസ്മാനെ പോലുള്ള മികച്ച താരങ്ങള്‍ ബാഴ്‌സയിലെത്തണമെന്ന് മെസിയുടെ വെളിപ്പെടുത്തല്‍. വരുന്ന സീസണില്‍ ഗ്രീസ്മാനെ ബാഴ്‌സയിലെത്തിക്കാന്‍ കറ്റലന്‍ ക്ലബ് ഊര്‍ജ്ജിതമായി ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് താരത്തെ മെസി ടീമിലേക്കു ക്ഷണിച്ചത്. താരം ബാഴ്‌സയിലെത്തിയാല്‍ അതു ടീമില്‍ വലിയ മറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് സ്പാനിഷ് മാധ്യമമായ സ്‌പോര്‍ടിനു നല്‍കിയ അഭിമുഖത്തില്‍ മെസി വ്യക്തമാക്കി.

കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ഒരു തവണ മാത്രമാണ് ബാഴ്‌സലോണക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കാന്‍ കഴിഞ്ഞത്. അതേ സമയം ബാഴ്‌സയുടെ ചിരവൈരികളായ റയല്‍ മാഡ്രിഡ് ഈ കാലയളവില്‍ തുടര്‍ച്ചയായി മൂന്നു തവണയടക്കം നാലു പ്രാവശ്യം യൂറോപ്യന്‍ ജേതാക്കളായി. മുന്‍പ് ബാഴ്‌സക്കുണ്ടായിരുന്ന കുതിപ്പ് റയല്‍ ഇപ്പോള്‍ സ്വന്തമാക്കിയതോടെയാണ് അടുത്ത സീസണില്‍ യൂറോപ്യന്‍ കിരീടം നേടണമെന്നെ പദ്ധതിയോടെ വമ്പന്‍ താരങ്ങളെ ബാഴ്‌സയിലെത്തിക്കാന്‍ കറ്റലന്‍ ക്ലബ് പദ്ധതിയാരംഭിച്ചത്.

എന്നാല്‍ ഗ്രീസ്മാനെ സ്വന്തമാക്കാന്‍ ബാഴ്‌സ പ്രഥമ പരിഗണന നല്‍കുന്നുണ്ടോയെന്ന കാര്യം തനിക്കറിയില്ലെന്ന് മെസി പറഞ്ഞു. എന്തു തന്നെയായാലും ഗ്രീസ്മാനെ പോലൊരു താരം ടീമിലെത്തിയാല്‍ അതു ബാഴ്‌സക്ക് യൂറോപ്യന്‍ വിജയം നേടാന്‍ സഹായകമാണെന്ന് മെസി ഉറപ്പിച്ചു പറഞ്ഞു. അതേ സമയം ബാഴ്‌സയിലേക്കു ചേക്കേറുമോയെന്ന കാര്യത്തില്‍ ഗ്രീസ്മാന്‍ ഇതുവരെ മറുപടി വ്യക്തമാക്കിയിട്ടില്ല. ലോകകപ്പിനു മുന്‍പ് ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് ഇപ്പോഴും താരത്തിന്റെ നിലപാട്.

Continue Reading

Fifa Worldcup

ലിവര്‍പൂളില്‍ റയലുമായി നെയ്മറിന്റെ രഹസ്യചര്‍ച്ച

Published

on

By

നെയ്മര്‍ ട്രാന്‍സ്ഫര്‍ അനുദിനം പുതിയ വഴിത്തിരിവിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം നെയ്മറും റയല്‍ മാഡ്രിഡിന്റെ പ്രതിനിധിയും ലിവര്‍പൂളില്‍ വച്ചു കണ്ടുമുട്ടിയെന്നതാണ്. ബ്രസീലിന്റെ ലോകകപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ടിലുള്ള നെയ്മറെ റയലിന്റെ പ്രതിനിധി കണ്ട് ചര്‍ച്ചകള്‍ നടത്തിയ വിവരം സ്പാനിഷ് മാധ്യമം മാര്‍ക്കയാണ് പുറത്തു വിട്ടത്.

റയലിലേക്കു വരാന്‍ തയ്യാറാണെന്ന് താരം വ്യക്തമാക്കിയതായും ലോകകപ്പ് അവസാനിക്കുമ്പോഴേക്കും പിഎസ്ജിയുമായി ട്രാന്‍സ്ഫര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ നെയ്മര്‍ ആവശ്യപ്പെട്ടതായും മാര്‍ക്ക വെളിപ്പെടുത്തുന്നു.

സാന്റോസിന്റെ തന്നെ ബ്രസീലിയന്‍ കൗമാരതാരം റോഡ്രിഗോയുടെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനു വേണ്ടിയാണ് റയല്‍ പ്രതിനിധികള്‍ ലിവര്‍പൂളിലെത്തിയത്. താരത്തിനായി നേരത്തെ പറഞ്ഞ തുകയില്‍ നിന്നും വര്‍ദ്ധനവ് വേണമെന്ന സാന്റോസ് പ്രസിഡന്റിന്റെ ആവശ്യവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുന്നതിനായാണ് റയല്‍ പ്രതിനിധികള്‍ ഇംഗ്ലണ്ടിലെത്തിയത്. ബാഴ്‌സ നോട്ടമിട്ട റോഡ്രിഗോയുടെ ട്രാന്‍സ്ഫര്‍ റയല്‍ ഏറെക്കുറെ റയല്‍ പൂര്‍ത്തിയാക്കിയതായും മാര്‍ക്ക റിപ്പോര്‍ട്ടു ചെയ്തു. നെയ്മര്‍ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട നൂലാമാലകളാണ് ബാഴ്‌സക്ക് റോഡ്രിഗോ ട്രാന്‍സ്ഫറില്‍ തിരിച്ചടിയായത്.

നെയ്മര്‍ക്കായി 350 ദശലക്ഷം യൂറോ വരെ റയല്‍ പിഎസ്ജിയോട് വാഗ്ദാനം ചെയ്തുവെന്നാണ് യൂറോപ്യന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതു കൂടാതെ റൊണാള്‍ഡോയെ പകരം നല്‍കിയ ഓഫറും റയല്‍ പരിഗണിക്കുന്നുണ്ട്. എന്നാല്‍ നെയ്മര്‍ പിഎസ്ജി വിടില്ലെന്നാണ് ക്ലബിന്റെ തീവ്ര ആരാധകക്കൂട്ടായ്മയായ അള്‍ട്രാസിന്റെ തലവന്‍ പറയുന്നത്. നെയ്മറുടെ കുടുംബവുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയെന്നും അവര്‍ വ്യക്തമാക്കി.

Continue Reading

like our page

La Liga4 months ago

റോണോയ്ക്ക് വന്‍ ഓഫറുമായി റയല്‍

La Liga4 months ago

ചാമ്പ്യന്‍സ് ലീഗ് നേടാന്‍ ഈ താരം വേണം, നിലപാട് കടുപ്പിച്ച് മെസി

Indian Football4 months ago

ഈ കിരീട നേട്ടം തുടക്കം മാത്രമെന്ന് ഇന്ത്യന്‍ പരിശീലകന്‍

Fifa Worldcup4 months ago

അത്ഭുത ഗോളുമായി സെര്‍ബിയ, കറുത്ത കുതിരകളാകുമോ?

Fifa Worldcup4 months ago

പോഗ്ബയെ ഫ്രാന്‍സ് പുറത്താകണമെന്ന് ലോകകപ്പ് താരം

Fifa Worldcup4 months ago

ലിവര്‍പൂളില്‍ റയലുമായി നെയ്മറിന്റെ രഹസ്യചര്‍ച്ച

Indian Football4 months ago

അടിമുടി മാറ്റത്തിനൊരുങ്ങി ഐഎസ്എല്‍

Fifa Worldcup4 months ago

ബാല്യകാലം കണ്‍മുന്നില്‍, പൊട്ടിക്കരഞ്ഞ് നെയ്മര്‍

Fifa Worldcup4 months ago

വിരമിക്കുമോ? ഒടുവില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മെസി

Fifa Worldcup4 months ago

കാലുകൊണ്ട് ഇന്ദ്രജാലവുമായി ബ്രസീല്‍ ഗോള്‍കീപ്പര്‍, നെയ്മറേയും വെല്ലും

Cricket5 months ago

ഐപിഎല്ലില്‍ മലയാളികള്‍ക്ക് എന്താണ് സംഭവിച്ചത്?

Cricket5 months ago

50 ഒാവറില്‍ 490, ഏകദിനത്തിലെ കൂറ്റന്‍ സ്‌കോറുമായി കിവീസ്

Cricket5 months ago

അര്‍ജുനൊപ്പം ലങ്കയിലേക്കില്ല, ദ്രാവിഡ് പിന്മാറി

Cricket5 months ago

സ്മിത്ത് പച്ചക്കള്ളം പറഞ്ഞു, പൊട്ടിത്തെറിച്ച് സ്റ്റാര്‍ക്ക്

Cricket5 months ago

അര്‍ജുന്റെ ഇന്ത്യന്‍ ടീം പ്രവേശനം, പ്രതികരിച്ച് ഗാംഗുലിയും

Cricket5 months ago

സച്ചിന്റെ മകനല്ല ഇന്ത്യന്‍ ടീമില്‍ ഇടംനേടിയത്; ആഞ്ഞടിച്ച് ഭോഗ്ലേ

Cricket5 months ago

അന്ന് ജഡേജയെ അടിക്കാനെനിക്ക് തോന്നി, വെളിപ്പെടുത്തലുമായി രോഹിത്ത്

IPL5 months ago

ഐപിഎല്ലില്‍ ആര്‍ജുന്‍ കളിക്കുക ഈ ടീമില്‍?

Cricket5 months ago

നിരാശ തോന്നുന്നു, ഈ ഇന്ത്യന്‍ താരങ്ങളെ കുറിച്ച് റാഷിദ് പറയുന്നു

Cricket5 months ago

വെറ്റ്‌വാഷ്, റാഷിദിന് മുന്നില്‍ ചാമ്പലായി കടുവകള്‍

Cricket5 months ago

അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ത്യന്‍ ടീമില്‍

Cricket5 months ago

‘മാന്യനും സത്യസന്ധനും’ ഈ ഇന്ത്യന്‍ താരത്തെ കുറിച്ച് സച്ചിന്‍

Cricket5 months ago

ഒടുവില്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം മടങ്ങിവരുന്നു

Cricket5 months ago

ഇതിഹാസ താരം തിരികെയെത്തി, ഓസീസ് ടീം സുവര്‍ണകാലഘട്ടത്തിലേക്ക്

Cricket5 months ago

കൂറ്റന്‍ അട്ടിമറി, ബംഗ്ലാ കടുവകള്‍ക്ക് മുന്നില്‍ നാണംകെട്ട് ഇന്ത്യ

Trendings