Cricket
50 ഒാവറില്‍ 490, ഏകദിനത്തിലെ കൂറ്റന്‍ സ്കോറുമായി കിവീസ്
ഏകദിന ക്രിക്കറ്റില്‍ ലോക റെക്കോര്‍ഡ് ബാറ്റിങ് പ്രകടനവുമായി ന്യൂസിലാന്‍ഡ്

ഏകദിന ക്രിക്കറ്റില്‍ ലോക റെക്കോര്‍ഡ് ബാറ്റിങ് പ്രകടനവുമായി ന്യൂസിലാന്‍ഡ് വനിതകള്‍. അയര്‍ലന്‍ഡിനെതിരേ നടന്ന മത്സരത്തില്‍ 490 റണ്‍സെന്ന ലോകറെക്കോര്‍ഡാണ് കിവീസ് വനിതകള്‍ അടിച്ചെടുത്തത്.
ഏകദിന മത്സരങ്ങളിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. മറുപടി ബാറ്റിങ്ങിനിറങ്ങി അയര്‍ലന്‍ഡിനെ 144 റണ്‍സിന് പുറത്താക്കി കറുത്തതൊപ്പിക്കാര് 346 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കി. സ്കോര്‍: ന്യൂസിലാന്‍ഡ്-490/4. അയര്‍ലന്‍ഡ്-144/10
https://twitter.com/hashtag/NorthernTour?src=hash&ref_src=twsrc%5Etfw&ref_url=http%3A%2F%2Fwww.sportingnews.com%2Fau%2Fcricket%2Fnews%2Fnew-zealand-women-shatter-odi-team-score-record-in-ireland-thrashing%2Fht1q60udgls310uq30559xvt9
ഡബ്ലിനിലെ വൈഎംസിഎ സ്പോര്‍ട്സ് ക്ലബ്ബ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ സുസി ബെറ്റ്സിന്റെയും മാഡി ഗ്രീന്റെയും സെഞ്ച്വറി മികവിലും അമേലിയ കെറിന്റെയും ജെഎം വാക്കിന്റെയും അര്‍ധ സെഞ്ച്വറി മികവിലുമാണ് ന്യൂസിലാന്‍ഡ് പടുകൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. ബെറ്റ്സ് 94 ബോളില്‍ നിന്ന് 24 ബൗണ്ടറികളും രണ്ട് സിക്സറുകളുമടക്കം 151 റണ്‍സെടുത്തു. ഗ്രീന്‍ 77 ബോളില്‍ നിന്നാണ് 121 റണ്‍സെടുത്തത്.
ന്യൂസിലാന്‍ഡ് ഇന്നിങ്സില്‍ ബൗണ്ടറികളുടെ പെരുമഴയായിരുന്നു. 64 ബൗണ്ടറികലും ഏഴ് സിക്സറുകളും കിവി പെണ്‍പുലികള്‍ പറത്തി. പുരുഷ ക്രിക്കറ്റില്‍ പോലും ഇത്രയും ഉയര്‍ന്ന സ്കോര്‍ ഇതിന് മുമ്പ് പിറന്നിട്ടില്ല. 1997ല്‍ പാക്കിസ്ഥാനെതിരേ കീവികള്‍ തന്നെ നേടിയ 455 റണ്‍സ് എന്ന റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്.
Cricket
ഐപിഎല്ലില്‍ മലയാളികള്‍ക്ക് എന്താണ് സംഭവിച്ചത്?
ഇന്ത്യൻ ജഴ്സി സ്വപ്നം കണ്ടു വണ്ടി പിടിച്ചു പോയത് ആറു പേർ

ഇന്ത്യൻ ജഴ്സി സ്വപ്നം കണ്ടു വണ്ടി പിടിച്ചു പോയത് ആറു പേർ. മൂന്നു പേർക്കു കിട്ടി അവസരം, അവർ അവസരം മുതലാക്കി. ബാക്കി മൂന്നു പേർക്ക് അവസരം കിട്ടിയതേയില്ല. മലയാളി താരങ്ങളിൽ സഞ്ജു സാംസണും ബേസിൽ തമ്പിയും കെ.എം.ആസിഫും സാന്നിധ്യമറിയിച്ചപ്പോൾ സച്ചിൻ ബേബിക്കും എം.ഡി.നിധീഷിനും എസ്.മിഥുനും ഒരു മത്സരം പോലും കളിക്കാൻ കഴിഞ്ഞില്ല. ഈ സീസൺ അവസാനിക്കുമ്പോൾ മലയാളി താരങ്ങളുടെ പ്രകടനം ഇങ്ങനെ…
സഞ്ജു വി. സാംസൺ
തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയായ ഈ ഇരുപത്തിമൂന്നുകാരൻ ഇന്ത്യൻ താരമായി ‘വളർന്ന’ ശേഷമുള്ള ഐപിഎല്ലിൽ മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചു. 2013ൽ ഐപിഎല്ലിൽ അരങ്ങേറിയ വർഷം മുതൽ രാജസ്ഥാൻ റോയൽസിനു വേണ്ടി കളത്തിലിറങ്ങിയ സഞ്ജു ടീമിനു വിലക്കു വന്ന രണ്ടു സീസണിൽ മാത്രമാണ് ഡൽഹിയിലേക്ക് ചേക്കേറിയത്.
ഇത്തവണ രാജസ്ഥാനിൽ തിരിച്ചെത്തിയത് എട്ടു കോടി രൂപയ്ക്ക്. ഒരു കേരള താരത്തിന് ഐപിഎൽ ലേലത്തിൽ ലഭിക്കുന്ന ഏറ്റവും കൂടിയ തുക. കളിച്ച 15 മത്സരങ്ങളിലും പാഡണിഞ്ഞ സഞ്ജു 441 റൺസ് അടിച്ചു കൂട്ടി. ഏതു സീസണിലെയും മികച്ച ടോട്ടൽ, സ്ട്രൈക്ക് റേറ്റ് 137.81. ഉയർന്ന സ്കോർ ബെംഗളൂരു റോയൽ ചലഞ്ചേഴ്സിനെതിരെ പുറത്താകാതെ നേടിയ 92 റൺസ്. അതുൾപ്പെടെ ഈ സീസണിൽ മൂന്ന് അർധ ശതകങ്ങൾ. ആകെ പറത്തിയത് 19 സിക്സറും 30 ഫോറും. മികച്ച ക്യാച്ചുകളിലൂടെ ഫീൽഡിങ്ങിലും സഞ്ജു സ്വന്തം സ്റ്റൈൽ അടയാളപ്പെടുത്തി.
ബേസിൽ തമ്പി
2017ൽ ഗുജറാത്ത് ലയൺസിനു വേണ്ടി കളിച്ച് ഐപിഎല്ലിൽ അരങ്ങേറിയ എറണാകുളം പെരുമ്പാവൂരുകാരൻ ബേസിൽ തമ്പി എമേർജിങ് പ്ലെയർ അവാർഡ് നേടിയാണ് കഴിഞ്ഞ തവണ ഞെട്ടിച്ചത്. 12 കളികളിൽനിന്ന് 11 വിക്കറ്റായിരുന്നു നേട്ടം. 3/29 മികച്ച ബോളിങ് പ്രകടനം. ഒരോവറിൽ ശരാശരി 9.49. ആ പ്രകടനത്തിനുള്ള അംഗീകാരമായിരുന്നു തമ്പിയെ ഇത്തവണ കാത്തിരുന്നത്. 95 ലക്ഷം രൂപ നൽകി ഇത്തവണ സൺറൈസേഴ്സ് ഹൈദരാബാദ് തമ്പിയെ ടീമിലെത്തിച്ചു.
പക്ഷേ, പ്രതിഭകളുടെ കൂട്ടയിടിയുള്ള ടീമിൽ തമ്പിക്ക് പലപ്പോഴും അവസാന ഇലവനിൽ എത്താനായില്ല. അവസരം കിട്ടിയ നാലു കളികളിൽ മൂന്നിലും നന്നായി പന്തെറിഞ്ഞ തമ്പി അഞ്ചു വിക്കറ്റും വീഴ്ത്തി. പക്ഷേ, നാലാം മത്സരത്തിൽ നാലോവറിൽ 70 റൺസ് വഴങ്ങിയ തമ്പി ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ബോളറെന്ന ‘ചീത്തപ്പേര്’ സ്വന്തമാക്കി. ഇത്തവണ ഇക്കോണമി 11.21ൽ എത്തുകയും ചെയ്തു.
കെ.എം.ആസിഫ്
മലപ്പുറം ജില്ലയിലെ എടവണ്ണയിൽ ഫുട്ബോൾ കളിച്ച നടന്ന പയ്യനിലെ ക്രിക്കറ്ററെ കണ്ടെത്തിയത് പഴയ ഓസ്ട്രേലിയൻ പേസർ ജെഫ് തോംസൺ. ആ പയ്യന് പേസ് ബോളറായി മെയ്ക്ക്ഓവർ. എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് 40 ലക്ഷം രൂപക്ക് ധോണിപ്പട ആസിഫിനെ ചെന്നൈയുടെ മഞ്ഞക്കുപ്പായമണിയിച്ചു. കേരളത്തിനു വേണ്ടി ഒരു രഞ്ജി പോലും കളിച്ചിട്ടില്ലാത്ത ആസിഫ് ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചു.
ചെന്നൈയ്ക്കു വേണ്ടി രണ്ടു കളികളിൽ പന്തെറിഞ്ഞ ആസിഫ് മൂന്നു വിക്കറ്റ് നേട്ടത്തോടെ അരങ്ങേറ്റം അവിസ്മരണീയമാക്കി. ഭാവിയുടെ ഇന്ത്യൻ പേസർ എന്ന വിശേഷണം ഈ രണ്ടു കളികളിൽനിന്നു നേടാനായത് ആ വിക്കറ്റിനേക്കാൾ വിലമതിക്കുന്ന നേട്ടം. 24 വയസ്സുള്ള ആസിഫിന് ഇനിയും കാലമേറെ മുന്നിലുണ്ടെന്ന മെച്ചം വേറെ.
സച്ചിൻ ബേബി
രഞ്ജിയിൽ കഴിഞ്ഞ സീസണിൽ തകർപ്പൻ പോരാട്ടത്തിലൂടെ കേരളത്തെ മുൻനിരയിൽ എത്തിച്ച നായകൻ. പക്ഷേ, കേരളത്തിന്റെ സച്ചിന് ഐപിഎൽ ഇത്തവണ നൽകിയത് നിരാശയാണ്. പ്രതീക്ഷയോടെ സൺ റൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ ജഴ്സി അണിഞ്ഞെങ്കിലും സൈഡ് ബെഞ്ചിൽതന്നെ ഇരിക്കാനായിരുന്നു വിധി.
തൊടുപുഴ സ്വദേശിയായ സച്ചിൻ ബേബി നേരത്തെ ബെംഗളൂരു റോയൽ ചലഞ്ചേഴ്സ് ടീം അംഗമായിരുന്നു. 29 വയസ്സുള്ള സച്ചിനെ അടിസ്ഥാനവിലയായ 20 ലക്ഷം രൂപയ്ക്കാണ് ഹൈദരാബാദ് ഇത്തവണ ടീമിലെത്തിച്ചത്.
എം.ഡി.നിധീഷ്
ഈ കോട്ടയംകാരൻ ഏറെ പ്രതീക്ഷയോടെയാണ് മുംബൈയിലേക്ക് വണ്ടി കയറിയത്. സ്വപ്നസാക്ഷാത്കാരമായിരുന്നു നിധീഷിനെ സംബന്ധിച്ച് ഈ ടീം സിലക്ഷൻ.
20 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻസിൽ സ്ഥാനം കിട്ടിയ നിധീഷിന് പക്ഷേ, ആദ്യ ഐപിഎല്ലിൽ അരങ്ങേറാനായില്ല. മുംബൈ ടീമിലെത്തിയ ആദ്യ മലയാളിയെന്ന പേര് ഇരുപത്തിയാറുകാരനായ മീഡിയം പേസറിനു സ്വന്തമായെങ്കിലും കളിക്കാൻ ഇനിയും കാത്തിരിക്കണമെന്നു ചുരുക്കം. നിധീഷ് 2017 സീസണിൽ ആഭ്യന്തര ക്രിക്കറ്റിൽ ആറു മത്സരങ്ങളിൽനിന്ന് 14 വിക്കറ്റ് നേടിയാണ് ശ്രദ്ധേയനായത്. പക്ഷേ, ഒരു മത്സരം പോലും കളിക്കാനാകാതെ തിരികെ പോരേണ്ടി വന്നു എന്ന നിരാശ മാത്രം.
എസ്.മിഥുൻ
കായംകുളം സ്വദേശിയായ മിഥുനെ സഞ്ജുവാണ് രാജസ്ഥാൻ ടീം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. മികച്ച ലെഗ് ബ്രേക്ക് ബോളറായ മിഥുൻ എസ്ബിഐ താരമാണ്.
ഈ സീസണിൽ ആദ്യമായി കേരള ടീമിൽ എത്തിയ മിഥുൻ ഐപിഎല്ലിന്റെ ഭാഗമായത് ഏവരെയും ഞെട്ടിച്ചു കൊണ്ടാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലാണ് കേരളത്തിനായി പന്തെറിഞ്ഞത്
കടപ്പാട്: സ്പോട്സ് വിക്കി
Cricket
അര്‍ജുനൊപ്പം ലങ്കയിലേക്കില്ല, ദ്രാവിഡ് പിന്മാറി
അണ്ടര്‍ 19 ടീമിന്റെ ലങ്കന്‍ പര്യടനത്തിനൊപ്പം പരിശീലകന് രാഹുല്‍ ദ്രാവിഡ് ഉണ്ടാകില്ല

അണ്ടര്‍ 19 ടീമിന്റെ ലങ്കന്‍ പര്യടനത്തിനൊപ്പം പരിശീലകന് രാഹുല്‍ ദ്രാവിഡ് ഉണ്ടാകില്ല. ഇന്ത്യ എ ടീമിന്റെ ഇംഗ്ലീഷ് പര്യടനത്തിന്റെ ഭാഗമായി ഇംഗ്ലണ്ടിലേക്ക് പോകാനാണ് ദ്രാവിഡിന്റെ തീരുമാനം.
ദ്രാവിഡിന് പകരം മുന്‍ ഇന്ത്യന്‍ ഓള് റൗണ്ടര്‍ വൂര്‍ക്കേരി രാമന് (ഡബ്ല്യൂ.വി രാമന്) ആയിരിക്കും ശ്രീലങ്കയില്‍ അണ്ടര്‍ 19 ടീമിനെ പരിശീലിപ്പിക്കുന്നത്. ഇതോടെ ദ്രാവിഡിന്റെ കീഴില്‍ പരിശീലിക്കാനുളള സുവര്‍ണാവസരമാണ് സച്ചിന്റെ മകന് അര്ജുന് ടെന്‍ഡുല്‍ക്കറിന് നഷ്ടമായത്.
നേരത്തെ ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ സച്ചിന് ടെന്‍ഡുല്‍ക്കറുടെ മകന് അര്ജുന് ടെന്‍ഡുല്‍ക്കര്‍ ഇടംപിടിച്ചത് ഏറെ വിവാദത്തിന് വഴിവെച്ചിരുന്നു. സച്ചിന്റെ മകനായതിനാലാണ് അര്ജുന് ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതെന്നായിരുന്നു പ്രധാന ആക്ഷേപം. അര്‍ജുന്റെ ഇന്ത്യന്‍ ടീം പ്രവേശനം മാധ്യമങ്ങളും ഏറെ ആഘോഷമാക്കിയുന്നു.
ശ്രീലങ്കയില്‍ ചതുര്‍ദിന- ഏകദിന മത്സരങ്ങളാണ് സച്ചിന്റെ മകനുള്‍പ്പെടുന്ന ഇന്ത്യന്‍ ടീം കളിക്കുക. സോണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ നടന്ന അണ്ടര്‍ 19 താരങ്ങളുടെ ക്യാമ്പില്‍ അര്ജുന് പങ്കെടുത്തിരുന്നു. ചതുര്‍ദിന മത്സരങ്ങള്‍ നയിക്കുക ഡല്‍ഹി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് അനുജ് റാവതാണ്. ഏകദിന മത്സരങ്ങള്‍ ഉത്തര്‍ പ്രദേശ് താരം ആര്യന് ജൂയലാണ് നയിക്കുക.
ഈ വര്‍ഷം ആദ്യം ഓസ്ട്രേലിയയില്‍ നടന്ന ഗ്ലോബല്‍ ടി-20 മത്സരത്തിലെ തന്റെ ഓള്‍റൗണ്ടര്‍ മികവ് കൊണ്ട് അര്ജുന് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ അന്ന് താരത്തെ ഏറെ പ്രശംസകൊണ്ട് മൂടുകയും ചെയ്തിരുന്നു. മത്സരത്തില്‍ 4 വിക്കറ്റ് നേടിയ 18കാരന് 47 റണ്‍സെടുത്ത് ബാറ്റുകൊണ്ടും തിളങ്ങിയിരുന്നു.
Cricket
സ്മിത്ത് പച്ചക്കള്ളം പറഞ്ഞു, പൊട്ടിത്തെറിച്ച് സ്റ്റാര്‍ക്ക്
പന്ത്ചുരണ്ടല്‍ വിവാദത്തിനെക്കുറിച്ച് മൗനം വെടിഞ്ഞ് ഓസിസ് ബോളര്‍ മിച്ചല്‍ സ്റ്റാര്‍ക്

പന്ത്ചുരണ്ടല്‍ വിവാദത്തിനെക്കുറിച്ച് മൗനം വെടിഞ്ഞ് ഓസിസ് ബോളര്‍ മിച്ചല്‍ സ്റ്റാര്‍ക്. ഓസിസ് മുന്‍ നായകന് സ്റ്റീവ് സ്മിത്തിനെതിരെ രൂക്ഷവിമര്‍ശനവുമായാണ് താരം രംഗത്തെത്തിയിരിക്കുന്നത്. സ്മിത്ത് നടത്തിയ പത്രസമ്മേളനത്തെ ചൊല്ലിയാണ് സ്റ്റാര്‍ക്ക് വിമര്‍ശനം ഉന്നയിക്കുന്നത്.
കാമറോണ്‍ ബാന്ക്രാഫ്റ്റിനുമൊപ്പം സ്മിത്ത് നടത്തിയ പത്രസമ്മേളനത്തില്‍ മുഴുവന്‍ സത്യം പറഞ്ഞില്ല എന്നും അത് ഓസിസ് ടീമിനെ മുഴുവന്‍ സംശയത്തിന്റെ നിഴലിലാക്കി എന്നുമാണ് സ്റ്റാര്‍ക് ആരോപണമുന്നയിക്കുന്നത്. പന്ത് ചുരണ്ടല്‍ എന്ന തീരുമാനം എടുത്തത് ലീഡര്‍ഷിപ്പ് ഗ്രൂപ്പാണ് എന്നായിരുന്നു പത്രസമ്മേളനത്തില്‍ സ്മിത്ത് പറഞ്ഞിരുന്നത്.
ഈ പ്രസ്താവന ഓസിസ് താരങ്ങളായ സ്റ്റാര്‍ക്, ഹേസല്‍വുഡ്, നഥാന്‍ ലിയോണ്‍ തുടങ്ങിയവരെ സംശയത്തിന്റെ നിഴലിലാക്കിയിരുന്നു. ഇതാണ് താരത്തെ ചൊടിപ്പിച്ചത്. സ്മിത്ത് അര്‍ദ്ധസത്യം പറഞ്ഞതുകൊണ്ടാണ തങ്ങള്‍ക്കുനേരെയും സംശയത്തിന്റെ വിരലുകള്‍ ഉയര്‍ന്നതെന്നാണ് സ്ററാര്ക് പറയുന്നത്.
കൂടാതെ ഇത്തരം അപക്വമായ തീരുമാനങ്ങള്‍ ഓസ്ട്രേലിയന്‍ ടീമിന്റെ മുഴുവന്‍ സല്‍പ്പേരിനേയും തകര്‍ത്തുകളഞ്ഞുവെന്നും ഓസിസ് ബോളര്‍ കൂട്ടിച്ചേര്‍ത്തു.
പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ സ്മിത്തിനും വാര്‍ണര്‍ക്കും 12 മാസവും ബാന്‍ക്രോഫ്റ്റിന് ഒമ്പത് മാസത്തെ വിലക്കുമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ നല്‍കിയത്
-
Cricket11 months ago
പുറത്താക്കിയേക്കും? ബംഗ്ലാദേശിന് നല്‍കേണ്ടി വരുക കനത്ത വില
-
Cricket11 months ago
20 പന്തില്‍ സെഞ്ച്വറിയടിച്ച് സാഹ! പറന്നത് 14 സിക്സും 4 ഫോറും
-
Cricket11 months ago
കോഹ്ലിയ്ക്കൊപ്പം സ്മിത്ത് കളിക്കും, അമ്പരന്ന് ക്രിക്കറ്റ് ലോകം
-
Team India12 months ago
പുതിയ ടീമുമായി വീണ്ടും കൊച്ചി ടസ്ക്കേഴ്സ്
-
IPL10 months ago
സിറാജിന്റെ ‘കൂരയില്‍’ സര്‍പ്രൈസ് സന്ദര്‍ശനം, ഞെട്ടിച്ച് കോഹ്ലിയും കൂട്ടുകാരും
-
IPL10 months ago
മുംബൈയ്ക്കെതിരെ ആഞ്ഞടിച്ച് പരിശീലകനും
-
Cricket11 months ago
കാര്‍ത്തിക് ‘പൊട്ടിത്തെറിച്ചത്’ അപമാന ഭാരത്താല്‍
-
IPL11 months ago
ചെന്നൈയ്ക്ക് കേരളം ഹോം ഗ്രൗണ്ട്?