Connect with us

Indian Football

അടിമുടി മാറ്റത്തിനൊരുങ്ങി ഐഎസ്എല്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അടിമുടി മാറ്റത്തിനൊരുങ്ങി അധികൃതര്‍

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അടിമുടി മാറ്റത്തിനൊരുങ്ങി അധികൃതര്‍. നിലവില്‍ പ്ലെയര്‍ ഡ്രാഫ്റ്റിലൂടെ ക്ലബ്ബുകള്‍ കളിക്കാരെ സ്വന്തമാക്കുന്ന രീതി ഒഴിവാക്കി പകരം ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റ് ഉപയോഗപ്പെടുത്താന്‍ ഐഎസ്എല്‍ അധികൃതര്‍ തീരുമാനിച്ചു.

പ്ലെയര്‍ ഡ്രാഫ്റ്റിലൂടെ ക്ലബ്ബിന് ആവശ്യമുള്ള താരങ്ങളെയല്ല ടീമുകള്‍ക്ക് ലഭിച്ചിരുന്നതെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു.

ഇന്ത്യയില്‍ മാത്രമാണ് പ്ലെയര്‍ ഡ്രാഫ്റ്റ് രീതി ഉപയോഗിക്കുന്നത്. ബാക്കിയുള്ള ഫുട്ബോള്‍ ലീഗുകളില്‍ എല്ലാം ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റ് അടിസ്ഥാനമാക്കിയാണ് കളിക്കാരെ ടീമിലെത്തിക്കുന്നത്. ഏഴ് വിദേശ താരങ്ങളെ മാത്രമാണ് ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റിലൂടെയും ഐഎസ്എല്‍ ക്ലബ്ബുകള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുകയുള്ളൂ.

ഓരോ സീനിയര്‍ ടീമിനും മൊത്തം 25 താരങ്ങളെ സ്വന്തമാക്കാം. രണ്ടുപേര്‍ അണ്ടര്‍ 22 താരങ്ങളുമാകണം. ഇന്ത്യന്‍ താരങ്ങള്‍ക്ക് പുതിയ നീക്കം ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലീഗിലെ ടീമുകള്‍ക്കുള്ള പരിശീലകരുടെ യോഗ്യത സംബന്ധിച്ചും മാറ്റം വന്നേക്കും.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Indian Football

ഈ കിരീട നേട്ടം തുടക്കം മാത്രമെന്ന് ഇന്ത്യന്‍ പരിശീലകന്‍

സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞ ആരാധകര്‍ മുഴുവന്‍ സമയവും നിറഞ്ഞ ആവേശത്തോടെയാണ് ഇന്ത്യക്കു വേണ്ടി ആര്‍പ്പുവിളിച്ചത്

Published

on

By

വിസ്‌ഫോടനാത്മകമായ അന്തരീക്ഷമായിരുന്നു കഴിഞ്ഞ ദിവസം ഇന്ത്യയില്‍ വച്ചു നടന്ന ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിന്റെ കലാശപ്പോരാട്ടത്തിന്. സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞ ആരാധകര്‍ മുഴുവന്‍ സമയവും നിറഞ്ഞ ആവേശത്തോടെയാണ് ഇന്ത്യക്കു വേണ്ടി ആര്‍പ്പുവിളിച്ചത്. ആരാധകരുടെ ആവേശവും ഇന്ത്യന്‍ താരങ്ങളുടെ മൈതാനത്തെ കനാധ്വാനവും ചേര്‍ന്നപ്പോള്‍ പ്രഥമ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഇന്ത്യക്കു സ്വന്തം.

എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ ആഫ്രിക്കന്‍ ശക്തികളായ കെനിയയെ തോല്‍പിച്ചത്. എട്ടാം മിനുട്ടിലും ഇരുപത്തിയൊന്‍പതാം മിനുട്ടിലും നായകന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യക്കു വേണ്ടി ഗോളുകള്‍ നേടിയത്. ഇതോടെ നിലവില്‍ കളിക്കുന്നവരില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡില്‍ ഛേത്രി മെസിക്കൊപ്പം രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിലെ ഇന്ത്യയുടെ വിജയം ഒരു തുടക്കം മാത്രമാണെന്ന് മത്സരശേഷം പരിശീലകന്‍ പറഞ്ഞു. ഈ ടൂര്‍ണമെന്റ് തൃപ്തികരമാണെങ്കിലും ജനുവരിയില്‍ നടക്കുന്ന ഏഷ്യന്‍ കപ്പിലേക്കാണ് ഇന്ത്യയുടെ മുഴുവന്‍ ശ്രദ്ധയെന്നും കോണ്‍സ്റ്റന്റെന്‍ പറഞ്ഞു. കെനിയയെക്കാള്‍ ഉയര്‍ന്ന നിലവാരമുള്ള ടീമുകള്‍ പങ്കെടുക്കുന്ന ഏഷ്യന്‍ കപ്പില്‍ മുന്നേറ്റം നടത്തുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണെന്നും പരിശീലകന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ടീം ചില മേഖലകളില്‍ ഇനിയും മെച്ചപ്പെടാനുണ്ടെന്നും ഏഷ്യന്‍ കപ്പാവുമ്പോഴേക്കും ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും ബ്രിട്ടീഷ് പരിശീലകന്‍ പറഞ്ഞു.

മത്സരത്തില്‍ ഇന്ത്യക്കു വേണ്ടി മൈതാനത്ത് ആര്‍ത്തിരമ്പിയ കാണികളെ പരിശീലകന്‍ പ്രത്യേകം അഭിനന്ദിച്ചു. കെനിയന്‍ താരങ്ങള്‍ ഇന്ത്യക്കു വലിയ ഭീഷണിയുയര്‍ത്തിയെന്നും എന്നാല്‍ തൊണ്ണൂറു മിനുട്ടും കഠിനമായി പൊരുതിയ ഇന്ത്യന്‍ താരങ്ങള്‍ ഇന്ത്യക്കു വിജയം സമ്മാനിക്കുകയായിരുന്നുവെന്നും കോണ്‍സ്റ്റന്റെന്‍ പറഞ്ഞു. തികഞ്ഞ പ്രൊഫഷണലാണ് നായകന്‍ സുനില്‍ ഛേത്രിയെന്നും തന്റെ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ഛേത്രി നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും പരിശീലകന്‍ പറഞ്ഞു. അടുത്ത ലോകകപ്പ് സ്വപ്നം കാണുന്ന ഇന്ത്യക്ക് അതിനുള്ള ആദ്യ പടിയായ ഏഷ്യന്‍ കപ്പ് ജനുവരിയിലണ് ആരംഭിക്കുന്നത്.

Continue Reading

like our page

La Liga9 months ago

റോണോയ്ക്ക് വന്‍ ഓഫറുമായി റയല്‍

La Liga9 months ago

ചാമ്പ്യന്‍സ് ലീഗ് നേടാന്‍ ഈ താരം വേണം, നിലപാട് കടുപ്പിച്ച് മെസി

Indian Football9 months ago

ഈ കിരീട നേട്ടം തുടക്കം മാത്രമെന്ന് ഇന്ത്യന്‍ പരിശീലകന്‍

Fifa Worldcup9 months ago

അത്ഭുത ഗോളുമായി സെര്‍ബിയ, കറുത്ത കുതിരകളാകുമോ?

Fifa Worldcup9 months ago

പോഗ്ബയെ ഫ്രാന്‍സ് പുറത്താകണമെന്ന് ലോകകപ്പ് താരം

Fifa Worldcup9 months ago

ലിവര്‍പൂളില്‍ റയലുമായി നെയ്മറിന്റെ രഹസ്യചര്‍ച്ച

Indian Football9 months ago

അടിമുടി മാറ്റത്തിനൊരുങ്ങി ഐഎസ്എല്‍

Fifa Worldcup9 months ago

ബാല്യകാലം കണ്‍മുന്നില്‍, പൊട്ടിക്കരഞ്ഞ് നെയ്മര്‍

Fifa Worldcup9 months ago

വിരമിക്കുമോ? ഒടുവില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മെസി

Fifa Worldcup9 months ago

കാലുകൊണ്ട് ഇന്ദ്രജാലവുമായി ബ്രസീല്‍ ഗോള്‍കീപ്പര്‍, നെയ്മറേയും വെല്ലും

Cricket9 months ago

ഐപിഎല്ലില്‍ മലയാളികള്‍ക്ക് എന്താണ് സംഭവിച്ചത്?

Cricket9 months ago

50 ഒാവറില്‍ 490, ഏകദിനത്തിലെ കൂറ്റന്‍ സ്‌കോറുമായി കിവീസ്

Cricket9 months ago

അര്‍ജുനൊപ്പം ലങ്കയിലേക്കില്ല, ദ്രാവിഡ് പിന്മാറി

Cricket9 months ago

സ്മിത്ത് പച്ചക്കള്ളം പറഞ്ഞു, പൊട്ടിത്തെറിച്ച് സ്റ്റാര്‍ക്ക്

Cricket9 months ago

അര്‍ജുന്റെ ഇന്ത്യന്‍ ടീം പ്രവേശനം, പ്രതികരിച്ച് ഗാംഗുലിയും

Cricket9 months ago

സച്ചിന്റെ മകനല്ല ഇന്ത്യന്‍ ടീമില്‍ ഇടംനേടിയത്; ആഞ്ഞടിച്ച് ഭോഗ്ലേ

Cricket9 months ago

അന്ന് ജഡേജയെ അടിക്കാനെനിക്ക് തോന്നി, വെളിപ്പെടുത്തലുമായി രോഹിത്ത്

IPL9 months ago

ഐപിഎല്ലില്‍ ആര്‍ജുന്‍ കളിക്കുക ഈ ടീമില്‍?

Cricket9 months ago

നിരാശ തോന്നുന്നു, ഈ ഇന്ത്യന്‍ താരങ്ങളെ കുറിച്ച് റാഷിദ് പറയുന്നു

Cricket9 months ago

വെറ്റ്‌വാഷ്, റാഷിദിന് മുന്നില്‍ ചാമ്പലായി കടുവകള്‍

Cricket9 months ago

അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ത്യന്‍ ടീമില്‍

Cricket9 months ago

‘മാന്യനും സത്യസന്ധനും’ ഈ ഇന്ത്യന്‍ താരത്തെ കുറിച്ച് സച്ചിന്‍

Cricket9 months ago

ഒടുവില്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം മടങ്ങിവരുന്നു

Cricket9 months ago

ഇതിഹാസ താരം തിരികെയെത്തി, ഓസീസ് ടീം സുവര്‍ണകാലഘട്ടത്തിലേക്ക്

Cricket9 months ago

കൂറ്റന്‍ അട്ടിമറി, ബംഗ്ലാ കടുവകള്‍ക്ക് മുന്നില്‍ നാണംകെട്ട് ഇന്ത്യ

Trendings