Connect with us

Cricket

പുറത്താക്കിയേക്കും? ബംഗ്ലാദേശിന് നല്‍കേണ്ടി വരുക കനത്ത വില

Published

on

ശ്രീലങ്കയ്‌ക്കെതിരെ മത്സരത്തിന് ശേഷം ആഹ്ലാദം അതിരുവിട്ട ബംഗളാദേശ് താരങ്ങള്‍ ഡ്രിസ്സിങ് റും അടിച്ച് തകര്‍ത്തസ,സംഭവത്തിന് ഒടുക്കേണ്ടവരുക കനത്ത വില. നഷ്ടപരിഹാരം നല്‍കാമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയെച്ചെങ്കിലും കടുത്ത നടപടി എടുക്കാനാണ് ഐസിസി തിരുമാനം.

സംഭവത്തില്‍ പങ്കാളികളായ താരങളെ കണ്ടെത്താന്‍ സിസി ടിവി പരിശോദിക്കാന്‍ എൈസിസി ആവശ്യപെട്ടിട്ടുണ്ട്. കടുത്ത നടപടിയായിരിക്കും ഡ്രസ്സിംഗ് റൂം അടിച്ച് തകര്‍ത്ത താരങ്ങള്‍ നേരിടാന്‍ പോകുന്നത്. മാത്രമല്ല ബംഗളാദേശ് ടീമിനെതിരേയും കടുത്ത ശിക്ഷാ നടപടികള്‍ക്ക് സാധ്യതയുണ്ട്. ടീം സസ്‌പെന്‍ഷന്‍ വരെ ഉണ്ടായേക്കാം. ടൂര്‍ണ്ണമെന്റില്‍ നിന്നും ബംഗ്ലാദേശ് ടീമിനെ പുറത്താക്കാനുളള സാധ്യതയും ഉരുതിരിഞ്ഞ് വരുന്നുണ്ട്.

സംഭവബഹുലമായ നിമിഷങ്ങള്‍ക്കൊടുവിലാണ് ശ്രീലങ്കയെ തോല്പിച്ച് ബംഗ്ലാദേശ് നിദാഹാസ് ട്രോഫിയുടെ ഫൈനലില്‍ കടന്നത്. അവസാന ഓവറിലെ അഞ്ചാം പന്തില്‍ സിക്‌സര്‍ പറത്തി മഹമ്മദുള്ള വീരനായകനായപ്പോള്‍ ബംഗ്ലാദേശ് താരങ്ങളുടെ ആവേശം അതിരു കടക്കുകയും ഡ്രെസിംഗ് റൂമിലെ ചില്ലുകള്‍ തവിടുപൊടിയാകുകയും ചെയ്തു. താരങ്ങളുടെ ആവേശത്തില്‍ ചില്ലുകള്‍ പൊട്ടിയതോടെ മാച്ച് റഫറി ക്രിസ് ബ്രോഡ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് താരങ്ങള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന കേറ്ററിംഗ് ജീവനക്കാര്‍ മൊഴി നല്കുകയും ചെയ്തിട്ടുണ്ട്.

അവസാന ഓവറിലേക്ക് കടന്ന മത്സരത്തിന്റെ അന്ത്യ നിമിഷങ്ങളില്‍ ഇരുടീമിലെയും താരങ്ങള്‍ തമ്മില്‍ വാക്‌പോരുമുണ്ടായിരുന്നു..

ഉസുനു ഉഡാന എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തുകള്‍ നോബോള്‍ വിളിക്കാത്തതാണ് കാരണം. ഒരുവേള കളി ബഹിഷ്‌കരിക്കാന്‍ പോലും ബംഗ്ലാദേശ് താരങ്ങള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ താല്ക്കാലിക കോച്ച് കോട്‌നി വാല്‍ഷിന്റെ ഇടപെടലാണ് കാര്യങ്ങള്‍ വഷളാകാതെ രക്ഷിച്ചത്. കളിക്കുശേഷം ബംഗ്ലാദേശ്-ലങ്കന്‍ ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടിയതായും റിപ്പോര്‍ട്ടുണ്ട്.

തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ആതിഥേയരായ ശ്രീലങ്കയെ തകര്‍ത്താണ് ബംഗ്ലദേശ് ത്രിരാഷ്ട്ര ട്വന്റി20 ടൂര്‍ണമെന്റിന്റെ ഫൈനല്‍ പ്രവേശനം. രണ്ടു വിക്കറ്റിനാണ് ബംഗ്ലദേശിന്റെ ജയം. ആദ്യം ബാറ്റുചെയ്ത് ശ്രീലങ്ക ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം ഒരു പന്തു ബാക്കിനില്‍ക്കെ എട്ടു വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലദേശ് മറികടന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക കുശാല്‍ പെരേര (40 പന്തില്‍ 61), തിസാര പെരേര (37 പന്തില്‍ 58) എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ മികവിലാണ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഇരുവരും മികച്ച പ്രകടനവുമായി കളം നിറഞ്ഞെങ്കിലും മറ്റു താരങ്ങള്‍ പരാജയപ്പെട്ടതാണ് ശ്രീലങ്കയ്ക്ക് തിരിച്ചടിയായത്. ബംഗ്ലദേശ് ബോളര്‍മാരുടെ മികച്ച പ്രകടനം കൂടിയായതോടെ ആതിഥേയര്‍ 20 ഓവറില്‍ 159 റണ്‍സില്‍ ഒതുങ്ങി.

160 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശിന് ഓപ്പണര്‍ തമിം ഇക്ബാല്‍ (42 പന്തില്‍ 50), മഹ്മൂദുല്ല (18 പന്തില്‍ പുറത്താകാതെ 43) എന്നിവരുടെ പ്രകടനം തുണയായി. അവസാന ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റ് നഷ്ടമാക്കിയെങ്കിലും മഹ്മൂദുല്ലയുടെ ഒറ്റയാള്‍ പോരാട്ടം അവര്‍ക്കു വിജയം സമ്മാനിച്ചു. പതിനെട്ടിന് നടക്കുന്ന ഫൈനലില്‍ ഇന്ത്യയാണ് ബംഗ്ലാദേശിന്റെ എതിരാളികള്‍.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

ഐപിഎല്ലില്‍ മലയാളികള്‍ക്ക് എന്താണ് സംഭവിച്ചത്?

ഇന്ത്യൻ ജഴ്സി സ്വപ്നം കണ്ടു വണ്ടി പിടിച്ചു പോയത് ആറു പേർ

Published

on

By

ഇന്ത്യൻ ജഴ്സി സ്വപ്നം കണ്ടു വണ്ടി പിടിച്ചു പോയത് ആറു പേർ. മൂന്നു പേർക്കു കിട്ടി അവസരം, അവർ അവസരം മുതലാക്കി. ബാക്കി മൂന്നു പേർക്ക് അവസരം കിട്ടിയതേയില്ല. മലയാളി താരങ്ങളിൽ സഞ്ജു സാംസണും ബേസിൽ തമ്പിയും കെ.എം.ആസിഫും സാന്നിധ്യമറിയിച്ചപ്പോൾ സച്ചിൻ ബേബിക്കും എം.ഡി.നിധീഷിനും എസ്.മിഥുനും ഒരു മത്സരം പോലും കളിക്കാൻ കഴിഞ്ഞില്ല. ഈ സീസൺ‌ അവസാനിക്കുമ്പോൾ മലയാളി താരങ്ങളുടെ പ്രകടനം ഇങ്ങനെ…

സഞ്ജു വി. സാംസൺ

തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയായ ഈ ഇരുപത്തിമൂന്നുകാരൻ ഇന്ത്യൻ താരമായി ‘വളർന്ന’ ശേഷമുള്ള ഐപിഎല്ലിൽ മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചു. 2013ൽ ഐപിഎല്ലിൽ അരങ്ങേറിയ വർഷം മുതൽ രാജസ്ഥാൻ‌ റോയൽസിനു വേണ്ടി കളത്തിലിറങ്ങിയ സ‍ഞ്ജു ടീമിനു വിലക്കു വന്ന രണ്ടു സീസണിൽ മാത്രമാണ് ഡൽഹിയിലേക്ക് ചേക്കേറിയത്.

ഇത്തവണ രാജസ്ഥാനിൽ തിരിച്ചെത്തിയത് എട്ടു കോടി രൂപയ്ക്ക്. ഒരു കേരള താരത്തിന് ഐപിഎൽ ലേലത്തിൽ ലഭിക്കുന്ന ഏറ്റവും കൂടിയ തുക. കളിച്ച 15 മത്സരങ്ങളിലും പാഡണിഞ്ഞ സ‍ഞ്ജു 441 റൺസ് അടിച്ചു കൂട്ടി. ഏതു സീസണിലെയും മികച്ച ടോട്ടൽ, സ്ട്രൈക്ക് റേറ്റ് 137.81. ഉയർന്ന സ്കോർ ബെംഗളൂരു റോയൽ ചലഞ്ചേഴ്സിനെതിരെ പുറത്താകാതെ നേടിയ 92 റൺസ്. അതുൾപ്പെടെ ഈ സീസണിൽ മൂന്ന് അർധ ശതകങ്ങൾ. ആകെ പറത്തിയത് 19 സിക്സറും 30 ഫോറും. മികച്ച ക്യാച്ചുകളിലൂടെ ഫീൽഡിങ്ങിലും സഞ്ജു സ്വന്തം സ്റ്റൈൽ അടയാളപ്പെടുത്തി.

ബേസിൽ തമ്പി

2017ൽ ഗുജറാത്ത് ലയൺസിനു വേണ്ടി കളിച്ച് ഐപിഎല്ലിൽ അരങ്ങേറിയ എറണാകുളം പെരുമ്പാവൂരുകാരൻ ബേസിൽ തമ്പി എമേർജിങ് പ്ലെയർ അവാർഡ് നേടിയാണ് കഴിഞ്ഞ തവണ ഞെട്ടിച്ചത്. 12 കളികളിൽനിന്ന് 11 വിക്കറ്റായിരുന്നു നേട്ടം. 3/29 മികച്ച ബോളിങ് പ്രകടനം. ഒരോവറിൽ ശരാശരി 9.49. ആ പ്രകടനത്തിനുള്ള അംഗീകാരമായിരുന്നു തമ്പിയെ ഇത്തവണ കാത്തിരുന്നത്. 95 ലക്ഷം രൂപ നൽകി ഇത്തവണ സൺറൈസേഴ്സ് ഹൈദരാബാദ് തമ്പിയെ ടീമിലെത്തിച്ചു.

പക്ഷേ, പ്രതിഭകളുടെ കൂട്ടയിടിയുള്ള ടീമിൽ തമ്പിക്ക് പലപ്പോഴും അവസാന ഇലവനിൽ‌ എത്താനായില്ല. അവസരം കിട്ടിയ നാലു കളികളിൽ മൂന്നിലും നന്നായി പന്തെറിഞ്ഞ തമ്പി അഞ്ചു വിക്കറ്റും വീഴ്ത്തി. പക്ഷേ, നാലാം മത്സരത്തിൽ നാലോവറിൽ 70 റൺസ് വഴങ്ങിയ തമ്പി ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ബോളറെന്ന ‘ചീത്തപ്പേര്’ സ്വന്തമാക്കി. ഇത്തവണ ഇക്കോണമി 11.21ൽ എത്തുകയും ചെയ്തു.

കെ.എം.ആസിഫ്

മലപ്പുറം ജില്ലയിലെ എടവണ്ണയിൽ ഫുട്ബോൾ കളിച്ച നടന്ന പയ്യനിലെ ക്രിക്കറ്ററെ കണ്ടെത്തിയത് പഴയ ഓസ്ട്രേലിയൻ പേസർ ജെഫ് തോംസൺ. ആ പയ്യന് പേസ് ബോളറായി മെയ്ക്ക്ഓവർ. എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് 40 ലക്ഷം രൂപക്ക് ധോണിപ്പട ആസിഫിനെ ചെന്നൈയുടെ മഞ്ഞക്കുപ്പായമണിയിച്ചു. കേരളത്തിനു വേണ്ടി ഒരു രഞ്ജി പോലും കളിച്ചിട്ടില്ലാത്ത ആസിഫ് ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചു.

ചെന്നൈയ്ക്കു വേണ്ടി രണ്ടു കളികളിൽ പന്തെറിഞ്ഞ ആസിഫ് മൂന്നു വിക്കറ്റ് നേട്ടത്തോടെ അരങ്ങേറ്റം അവിസ്മരണീയമാക്കി. ഭാവിയുടെ ഇന്ത്യൻ പേസർ എന്ന വിശേഷണം ഈ രണ്ടു കളികളിൽനിന്നു നേടാനായത് ആ വിക്കറ്റിനേക്കാൾ വിലമതിക്കുന്ന നേട്ടം. 24 വയസ്സുള്ള ആസിഫിന് ഇനിയും കാലമേറെ മുന്നിലുണ്ടെന്ന മെച്ചം വേറെ.

സച്ചിൻ ബേബി

രഞ്ജിയിൽ കഴിഞ്ഞ സീസണിൽ തകർപ്പൻ പോരാട്ടത്തിലൂടെ കേരളത്തെ മുൻനിരയിൽ എത്തിച്ച നായകൻ. പക്ഷേ, കേരളത്തിന്റെ സച്ചിന് ഐപിഎൽ ഇത്തവണ നൽകിയത് നിരാശയാണ്. പ്രതീക്ഷയോടെ സൺ റൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ ജഴ്സി അണിഞ്ഞെങ്കിലും സൈഡ് ബെഞ്ചിൽതന്നെ ഇരിക്കാനായിരുന്നു വിധി.

തൊടുപുഴ സ്വദേശിയായ സച്ചിൻ ബേബി നേരത്തെ ബെംഗളൂരു റോയൽ ചലഞ്ചേഴ്സ് ടീം അംഗമായിരുന്നു. 29 വയസ്സുള്ള സച്ചിനെ അടിസ്ഥാനവിലയായ 20 ലക്ഷം രൂപയ്ക്കാണ് ഹൈദരാബാദ് ഇത്തവണ ടീമിലെത്തിച്ചത്.

എം.ഡി.നിധീഷ്

ഈ കോട്ടയംകാരൻ ഏറെ പ്രതീക്ഷയോടെയാണ് മുംബൈയിലേക്ക് വണ്ടി കയറിയത്. സ്വപ്നസാക്ഷാത്കാരമായിരുന്നു നിധീഷിനെ സംബന്ധിച്ച് ഈ ടീം സിലക്‌ഷൻ.

20 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻസിൽ സ്ഥാനം കിട്ടിയ നിധീഷിന് പക്ഷേ, ആദ്യ ഐപിഎല്ലിൽ അരങ്ങേറാനായില്ല. മുംബൈ ടീമിലെത്തിയ ആദ്യ മലയാളിയെന്ന പേര് ഇരുപത്തിയാറുകാരനായ മീഡിയം പേസറിനു സ്വന്തമായെങ്കിലും കളിക്കാൻ ഇനിയും കാത്തിരിക്കണമെന്നു ചുരുക്കം. നിധീഷ് 2017 സീസണിൽ ആഭ്യന്തര ക്രിക്കറ്റിൽ ആറു മത്സരങ്ങളിൽനിന്ന് 14 വിക്കറ്റ് നേടിയാണ് ശ്രദ്ധേയനായത്. പക്ഷേ, ഒരു മത്സരം പോലും കളിക്കാനാകാതെ തിരികെ പോരേണ്ടി വന്നു എന്ന നിരാശ മാത്രം.

എസ്.മിഥുൻ

കായംകുളം സ്വദേശിയായ മിഥുനെ സഞ്ജുവാണ് രാജസ്ഥാൻ ടീം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. മികച്ച ലെഗ് ബ്രേക്ക് ബോളറായ മിഥുൻ എസ്ബിഐ താരമാണ്.

ഈ സീസണിൽ ആദ്യമായി കേരള ടീമിൽ എത്തിയ മിഥുൻ ഐപിഎല്ലിന്റെ ഭാഗമായത് ഏവരെയും ഞെട്ടിച്ചു കൊണ്ടാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലാണ് കേരളത്തിനായി പന്തെറിഞ്ഞത്

കടപ്പാട്: സ്പോട്സ് വിക്കി

Continue Reading

Cricket

50 ഒാവറില്‍ 490, ഏകദിനത്തിലെ കൂറ്റന്‍ സ്‌കോറുമായി കിവീസ്

ഏകദിന ക്രിക്കറ്റില്‍ ലോക റെക്കോര്‍ഡ് ബാറ്റിങ് പ്രകടനവുമായി ന്യൂസിലാന്‍ഡ്

Published

on

By

ഏകദിന ക്രിക്കറ്റില്‍ ലോക റെക്കോര്‍ഡ് ബാറ്റിങ് പ്രകടനവുമായി ന്യൂസിലാന്‍ഡ് വനിതകള്‍. അയര്‍ലന്‍ഡിനെതിരേ നടന്ന മത്സരത്തില്‍ 490 റണ്‍സെന്ന ലോകറെക്കോര്‍ഡാണ് കിവീസ് വനിതകള്‍ അടിച്ചെടുത്തത്.

ഏകദിന മത്സരങ്ങളിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. മറുപടി ബാറ്റിങ്ങിനിറങ്ങി അയര്‍ലന്‍ഡിനെ 144 റണ്‍സിന് പുറത്താക്കി കറുത്തതൊപ്പിക്കാര്‍ 346 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കി. സ്‌കോര്‍: ന്യൂസിലാന്‍ഡ്-490/4. അയര്‍ലന്‍ഡ്-144/10

https://twitter.com/hashtag/NorthernTour?src=hash&ref_src=twsrc%5Etfw&ref_url=http%3A%2F%2Fwww.sportingnews.com%2Fau%2Fcricket%2Fnews%2Fnew-zealand-women-shatter-odi-team-score-record-in-ireland-thrashing%2Fht1q60udgls310uq30559xvt9

ഡബ്ലിനിലെ വൈഎംസിഎ സ്പോര്‍ട്സ് ക്ലബ്ബ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ സുസി ബെറ്റ്സിന്റെയും മാഡി ഗ്രീന്റെയും സെഞ്ച്വറി മികവിലും അമേലിയ കെറിന്റെയും ജെഎം വാക്കിന്റെയും അര്‍ധ സെഞ്ച്വറി മികവിലുമാണ് ന്യൂസിലാന്‍ഡ് പടുകൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ബെറ്റ്സ് 94 ബോളില്‍ നിന്ന് 24 ബൗണ്ടറികളും രണ്ട് സിക്സറുകളുമടക്കം 151 റണ്‍സെടുത്തു. ഗ്രീന്‍ 77 ബോളില്‍ നിന്നാണ് 121 റണ്‍സെടുത്തത്.

ന്യൂസിലാന്‍ഡ് ഇന്നിങ്സില്‍ ബൗണ്ടറികളുടെ പെരുമഴയായിരുന്നു. 64 ബൗണ്ടറികലും ഏഴ് സിക്സറുകളും കിവി പെണ്‍പുലികള്‍ പറത്തി. പുരുഷ ക്രിക്കറ്റില്‍ പോലും ഇത്രയും ഉയര്‍ന്ന സ്‌കോര്‍ ഇതിന് മുമ്പ് പിറന്നിട്ടില്ല. 1997ല്‍ പാക്കിസ്ഥാനെതിരേ കീവികള്‍ തന്നെ നേടിയ 455 റണ്‍സ് എന്ന റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്.

Continue Reading

Cricket

അര്‍ജുനൊപ്പം ലങ്കയിലേക്കില്ല, ദ്രാവിഡ് പിന്മാറി

അണ്ടര്‍ 19 ടീമിന്റെ ലങ്കന്‍ പര്യടനത്തിനൊപ്പം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഉണ്ടാകില്ല

Published

on

By

അണ്ടര്‍ 19 ടീമിന്റെ ലങ്കന്‍ പര്യടനത്തിനൊപ്പം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഉണ്ടാകില്ല. ഇന്ത്യ എ ടീമിന്റെ ഇംഗ്ലീഷ് പര്യടനത്തിന്റെ ഭാഗമായി ഇംഗ്ലണ്ടിലേക്ക് പോകാനാണ് ദ്രാവിഡിന്റെ തീരുമാനം.

ദ്രാവിഡിന് പകരം മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ വൂര്‍ക്കേരി രാമന്‍ (ഡബ്ല്യൂ.വി രാമന്‍) ആയിരിക്കും ശ്രീലങ്കയില്‍ അണ്ടര്‍ 19 ടീമിനെ പരിശീലിപ്പിക്കുന്നത്. ഇതോടെ ദ്രാവിഡിന്റെ കീഴില്‍ പരിശീലിക്കാനുളള സുവര്‍ണാവസരമാണ് സച്ചിന്റെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിന് നഷ്ടമായത്.

നേരത്തെ ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഇടംപിടിച്ചത് ഏറെ വിവാദത്തിന് വഴിവെച്ചിരുന്നു. സച്ചിന്റെ മകനായതിനാലാണ് അര്‍ജുന്‍ ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതെന്നായിരുന്നു പ്രധാന ആക്ഷേപം. അര്‍ജുന്റെ ഇന്ത്യന്‍ ടീം പ്രവേശനം മാധ്യമങ്ങളും ഏറെ ആഘോഷമാക്കിയുന്നു.

ശ്രീലങ്കയില്‍ ചതുര്‍ദിന- ഏകദിന മത്സരങ്ങളാണ് സച്ചിന്റെ മകനുള്‍പ്പെടുന്ന ഇന്ത്യന്‍ ടീം കളിക്കുക. സോണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ നടന്ന അണ്ടര്‍ 19 താരങ്ങളുടെ ക്യാമ്പില്‍ അര്‍ജുന്‍ പങ്കെടുത്തിരുന്നു. ചതുര്‍ദിന മത്സരങ്ങള്‍ നയിക്കുക ഡല്‍ഹി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ അനുജ് റാവതാണ്. ഏകദിന മത്സരങ്ങള്‍ ഉത്തര്‍ പ്രദേശ് താരം ആര്യന്‍ ജൂയലാണ് നയിക്കുക.

ഈ വര്‍ഷം ആദ്യം ഓസ്ട്രേലിയയില്‍ നടന്ന ഗ്ലോബല്‍ ടി-20 മത്സരത്തിലെ തന്റെ ഓള്‍റൗണ്ടര്‍ മികവ് കൊണ്ട് അര്‍ജുന്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ അന്ന് താരത്തെ ഏറെ പ്രശംസകൊണ്ട് മൂടുകയും ചെയ്തിരുന്നു. മത്സരത്തില്‍ 4 വിക്കറ്റ് നേടിയ 18കാരന്‍ 47 റണ്‍സെടുത്ത് ബാറ്റുകൊണ്ടും തിളങ്ങിയിരുന്നു.

Continue Reading

like our page

La Liga9 months ago

റോണോയ്ക്ക് വന്‍ ഓഫറുമായി റയല്‍

La Liga9 months ago

ചാമ്പ്യന്‍സ് ലീഗ് നേടാന്‍ ഈ താരം വേണം, നിലപാട് കടുപ്പിച്ച് മെസി

Indian Football9 months ago

ഈ കിരീട നേട്ടം തുടക്കം മാത്രമെന്ന് ഇന്ത്യന്‍ പരിശീലകന്‍

Fifa Worldcup9 months ago

അത്ഭുത ഗോളുമായി സെര്‍ബിയ, കറുത്ത കുതിരകളാകുമോ?

Fifa Worldcup9 months ago

പോഗ്ബയെ ഫ്രാന്‍സ് പുറത്താകണമെന്ന് ലോകകപ്പ് താരം

Fifa Worldcup9 months ago

ലിവര്‍പൂളില്‍ റയലുമായി നെയ്മറിന്റെ രഹസ്യചര്‍ച്ച

Indian Football9 months ago

അടിമുടി മാറ്റത്തിനൊരുങ്ങി ഐഎസ്എല്‍

Fifa Worldcup9 months ago

ബാല്യകാലം കണ്‍മുന്നില്‍, പൊട്ടിക്കരഞ്ഞ് നെയ്മര്‍

Fifa Worldcup9 months ago

വിരമിക്കുമോ? ഒടുവില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മെസി

Fifa Worldcup9 months ago

കാലുകൊണ്ട് ഇന്ദ്രജാലവുമായി ബ്രസീല്‍ ഗോള്‍കീപ്പര്‍, നെയ്മറേയും വെല്ലും

Cricket9 months ago

ഐപിഎല്ലില്‍ മലയാളികള്‍ക്ക് എന്താണ് സംഭവിച്ചത്?

Cricket9 months ago

50 ഒാവറില്‍ 490, ഏകദിനത്തിലെ കൂറ്റന്‍ സ്‌കോറുമായി കിവീസ്

Cricket9 months ago

അര്‍ജുനൊപ്പം ലങ്കയിലേക്കില്ല, ദ്രാവിഡ് പിന്മാറി

Cricket9 months ago

സ്മിത്ത് പച്ചക്കള്ളം പറഞ്ഞു, പൊട്ടിത്തെറിച്ച് സ്റ്റാര്‍ക്ക്

Cricket9 months ago

അര്‍ജുന്റെ ഇന്ത്യന്‍ ടീം പ്രവേശനം, പ്രതികരിച്ച് ഗാംഗുലിയും

Cricket9 months ago

സച്ചിന്റെ മകനല്ല ഇന്ത്യന്‍ ടീമില്‍ ഇടംനേടിയത്; ആഞ്ഞടിച്ച് ഭോഗ്ലേ

Cricket9 months ago

അന്ന് ജഡേജയെ അടിക്കാനെനിക്ക് തോന്നി, വെളിപ്പെടുത്തലുമായി രോഹിത്ത്

IPL9 months ago

ഐപിഎല്ലില്‍ ആര്‍ജുന്‍ കളിക്കുക ഈ ടീമില്‍?

Cricket9 months ago

നിരാശ തോന്നുന്നു, ഈ ഇന്ത്യന്‍ താരങ്ങളെ കുറിച്ച് റാഷിദ് പറയുന്നു

Cricket9 months ago

വെറ്റ്‌വാഷ്, റാഷിദിന് മുന്നില്‍ ചാമ്പലായി കടുവകള്‍

Cricket9 months ago

അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ത്യന്‍ ടീമില്‍

Cricket9 months ago

‘മാന്യനും സത്യസന്ധനും’ ഈ ഇന്ത്യന്‍ താരത്തെ കുറിച്ച് സച്ചിന്‍

Cricket9 months ago

ഒടുവില്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം മടങ്ങിവരുന്നു

Cricket9 months ago

ഇതിഹാസ താരം തിരികെയെത്തി, ഓസീസ് ടീം സുവര്‍ണകാലഘട്ടത്തിലേക്ക്

Cricket9 months ago

കൂറ്റന്‍ അട്ടിമറി, ബംഗ്ലാ കടുവകള്‍ക്ക് മുന്നില്‍ നാണംകെട്ട് ഇന്ത്യ

Trendings